Join Whatsapp Group. Join now!
Aster MIMS 25/06/2023

Manipur Violence | മണിപ്പൂരില്‍ നടക്കുന്നത് ക്രൈസ്തവരെയും ഗോത്ര വിഭാഗക്കാരെയും ഉന്നം വെച്ചുള്ള വംശഹത്യയാണെന്ന് റസാഖ് പാലേരി; 'സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണം'

'വംശീയരാഷ്ട്രീയത്തിന്റെ ഏറ്റവും പുതിയ പരീക്ഷണശാല' Manipur Violence, Welfare Party, Politics, Malayalam News, കാസറഗോഡ് വാര്‍ത്തകള്‍
കാസര്‍കോട്: (www.kasargodvartha.com) മണിപ്പൂരില്‍ നടക്കുന്നത് ക്രൈസ്തവരെയും ഗോത്ര വിഭാഗക്കാരെയും ഉന്നം വെച്ചുള്ള വംശഹത്യയാണെന്ന് വെല്‍ഫെയര്‍ പാര്‍ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി കാസര്‍കോട് പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സംഘ്പരിവാര്‍ പ്രത്യയശാസ്ത്ര പിന്‍ബലത്തോടെ നടത്തുന്ന ഉന്മൂലനമാണ് മൂന്ന് മാസത്തോളമായി അവിടെ തുടര്‍ന്ന് കൊണ്ടിരിക്കുന്നത്. മണിപ്പൂരില്‍ നടക്കുന്നത് സ്ത്രീ പീഡന സംഭവം എന്ന നിലയില്‍ മാത്രം കാണേണ്ട സംഭവ വികാസങ്ങളല്ല. പ്രത്യേക സാമൂഹിക വിഭാഗങ്ങളെയാണ് അക്രമങ്ങള്‍ ലക്ഷ്യമിടുന്നത്. ലോക്‌സഭയില്‍ ചര്‍ച്ചകള്‍ നടക്കേണ്ടത് ഭരണകൂടപിന്തുണയോടെ നടക്കുന്ന ഈ വംശീയ ഉന്മൂലനത്തെ കുറിച്ചാണെന്നും അദ്ദേഹം പറഞ്ഞു.
       
Razaq Paleri, Manipur Violence, Manipur Crisis, Welfare Party, Politics, Malayalam News, Kerala News, Kasaragod News, Press Meet, Razaq Paleri about Manipur Violence.

അക്രമ സംഭവങ്ങളെ കുറിച്ച് സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണം. കുറ്റക്കാരായ കലാപകാരികളെയും അക്രമങ്ങള്‍ക്ക് ഒത്താശ ചെയ്തു കൊടുത്ത പൊലീസ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കളെയും നിയമ നടപടികള്‍ക്ക് വിധേയമാക്കണം. സംസ്ഥാന ഭരണകൂടത്തെയും മുഖ്യമന്ത്രി ബിറേണ്‍ സിംഗിനെയും അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ട് വരണം. സംഘ്പരിവാര്‍ മുന്നോട്ട് വെക്കുന്ന വംശീയരാഷ്ട്രീയത്തിന്റെ ഏറ്റവും പുതിയ ലബോറടറിയാണ് മണിപ്പൂര്‍. ബിജെപിയ്ക്ക് അധികാരം ലഭിച്ചയിടങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്കും ഗോത്രവിഭാഗങ്ങള്‍ക്കും എന്ത് സംഭവിക്കുമെന്നതിന്റെ ഉദാഹരണമാണ് ഗുജറാതിലും മുസഫര്‍ നഗറിലും സംഭവിച്ചതും ഇപ്പോള്‍ മണിപ്പൂരില്‍ സംഭവിക്കുന്നതും.

വംശീയത, വര്‍ഗീയത, ധ്രുവീകരണം, വെറുപ്പുല്‍പാദനം തുടങ്ങിയ പ്രതിലോമ ആശയങ്ങളിലൂടെയാണ് സംഘ്പരിവാര്‍ എന്നും അധികാരം നേടിയിട്ടുള്ളത്. വംശഹത്യകളും കലാപങ്ങളും സംഘ്പരിവാറിന്റെ രാഷ്ട്രീയ ഉപകാരണങ്ങളാണ്. മുസ്ലിം - ക്രൈസ്തവ ന്യൂനപക്ഷങ്ങളെയും ദലിത് - ആദിവാസി - പിന്നാക്ക വിഭാഗങ്ങളെയും ഇല്ലായ്മ ചെയ്യുക എന്നത് സംഘ്പരിവാറിന്റെ പ്രഖ്യാപിത അജന്‍ഡയാണ്. നേരത്തെ കര്‍ണാടകയില്‍ പരീക്ഷിച്ചതിന് സമാനമായി സംവരണം പോലുള്ള ടൂളുകള്‍ ദുരുപയോഗപ്പെടുത്തി പിന്നാക്ക വിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കി മുതലെടുക്കുകയാണ് സംഘ്പരിവാര്‍. മണിപ്പൂരില്‍ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി യെ പിന്തുണച്ച കുക്കി വിഭാഗത്തെയാണ് ഇപ്പോള്‍ ഭരണ പിന്തുണയോടെ ഉന്മൂലനം ചെയ്തുകൊണ്ടിരിക്കുന്നത്.

ബിജെപിയുടെയും ആര്‍എസ്എസിന്റെയും വംശീയ പദ്ധതികള്‍ക്കെതിരില്‍ സാമൂഹികവും രാഷ്ട്രീയവുമായ യോജിച്ച മുന്നേറ്റം ഉണ്ടാകണം. സങ്കുചിതമായ കക്ഷി താല്പര്യങ്ങള്‍ക്ക് അതീതമായ മുന്നേറ്റങ്ങള്‍ക്ക് പുതിയ കാലത്ത് വലിയ പ്രസക്തിയുണ്ട്. വെല്‍ഫെയര്‍ പാര്‍ടി അത്തരം യോജിച്ച രാഷ്ട്രീയ നീക്കങ്ങള്‍ക്ക് വേണ്ടി നില കൊള്ളുമെന്നും റസാഖ് പാലേരി കൂട്ടിച്ചേര്‍ത്തു.
        
Razaq Paleri, Manipur Violence, Manipur Crisis, Welfare Party, Politics, Malayalam News, Kerala News, Kasaragod News, Press Meet, Razaq Paleri about Manipur Violence.

മലബാര്‍ ജില്ലകളില്‍ പ്ലസ് വണിന് അധിക താത്കാലിക ബാചുകള്‍ അനുവദിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ശുപാര്‍ശ ചെയ്തിരിക്കുകയാണ്. മലബാര്‍ വിദ്യാഭ്യാസ വിവേചനം എന്നൊന്നില്ലെന്ന് വാദിച്ച ഇടതുപക്ഷത്തിന്റെയും സംസ്ഥാന സര്‍കാരിന്റെയും മുന്‍ വാദങ്ങള്‍ അവര്‍ തന്നെ തിരുത്തുന്നത് സ്വാഗതാര്‍ഹമാണ്. എങ്കിലും എല്ലാ വര്‍ഷവും താത്കാലിക ബാചുകള്‍ അധികരിപ്പിച്ച് നടത്തുന്ന ചെപ്പടി വിദ്യകള്‍ക്ക് പകരം മലബാര്‍ വിദ്യാഭ്യാസ വിവേചന പ്രശ്‌നത്തെ ശാശ്വതമായി പരിഹരിക്കാനുള്ള നടപടിക്രമങ്ങളിലേക്ക് വൈകിയാണെങ്കിലും സര്‍കാര്‍ പ്രവേശിക്കണമെന്ന നിര്‍ദേശം ഞങ്ങള്‍ ആവര്‍ത്തിക്കുകയാണ്. വര്‍ഷങ്ങളായി ഈ വിഷയം ഉന്നയിച്ചു കൊണ്ടിരിക്കുന്ന മലബാറിലെ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും സര്‍കാര്‍ ഇനിയെങ്കിലും മാനുഷിക മുഖത്തോട് കൂടി നോക്കാന്‍ തയ്യാറാകണം.

മലബാറിലെ ഹയര്‍ സെകന്‍ഡറി ഇല്ലാത്ത മുഴുവന്‍ ഹൈസ്‌കൂളുകളും ഹയര്‍ സെകന്‍ഡറിയായി അപ്‌ഗ്രേഡ് ചെയ്തും ആവശ്യമായ സ്ഥിരം അധിക ബാചുകള്‍ അനുവദിച്ചുമാണ് പ്രശ്‌നം പരിഹരിക്കേണ്ടത്. ജില്ലയില്‍ ഹയര്‍ സെകന്‍ഡറി ഇല്ലാത്ത 32 സ്‌കൂളുകളുണ്ട്. മൂവായിരത്തിലധികം പ്ലസ് വണ്‍ സീറ്റുകള്‍ ജില്ലയില്‍ ഇനിയും ആവശ്യമുണ്ട്. ഗുരുതരമായ ഒരു സാമൂഹ്യ പ്രശ്‌നം കണ്‍മുമ്പില്‍ നില്‍ക്കെ വിഷയത്തില്‍ അലംഭാവം പുലര്‍ത്തുന്ന മലബാര്‍ ജില്ലകളിലെ ജനപ്രതിനിധികളുടെ നിഷ്‌ക്രിയ സമീപനം പ്രതിഷേധാര്‍ഹമാണ്. മലബാര്‍ വിദ്യാഭ്യാസ വിവേചന വിഷയത്തില്‍ അവകാശങ്ങള്‍ നേടിയെടുക്കാന്‍ വെല്‍ഫെയര്‍ പാര്‍ടി ബഹുജന പ്രക്ഷോഭങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ദേശീയ സെക്രടറി ഇ സി ആഇശ, സംസ്ഥാന സെക്രടറി ജ്യോതിവാസ് പറവൂര്‍, ജില്ല പ്രസിഡന്റ് മുഹമ്മദ് വടക്കേക്കര എന്നിവരും സംബന്ധിച്ചു.

Keywords: Razaq Paleri, Manipur Violence, Manipur Crisis, Welfare Party, Politics, Malayalam News, Kerala News, Kasaragod News, Press Meet, Razaq Paleri about Manipur Violence.
< !- START disable copy paste -->

Post a Comment