Join Whatsapp Group. Join now!
Aster MIMS 25/06/2023

Rambutan Price | കനത്ത മഴ: രംബൂടാൻ വിളവെടുക്കാതെ നശിക്കുന്ന സ്ഥിതി; ആശങ്കയില്‍ കര്‍ഷകര്‍

വില കുത്തനെ കുറഞ്ഞു Rambutan Price, Heavy Rain, Price Dropped

കണ്ണൂര്‍: (www.kasargodvartha.com) കനത്തമഴയെ തുടര്‍ന്ന് വിളവെടുക്കുന്ന രംബൂടാന്റെ (Rambutan) പുറംതോട് കറുക്കുന്നതും പെട്ടെന്ന് കേടാകുന്നതും കര്‍ഷകര്‍ക്കും കച്ചവടക്കാര്‍ക്കും ഒരു പോലെ പ്രതിസന്ധി സൃഷ്ടിടിച്ചിരിക്കുകയാണ്. ഒപ്പം രംബൂടാന്റെ വിലയും കുത്തനെ കുറഞ്ഞു. കഴിഞ്ഞ വര്‍ഷം വിപണിയില്‍ കിലോക്ക് 250 മുതല്‍ 500 രൂപ വരെ വിലയുണ്ടായിരുന്ന രംബൂടാന് ഇക്കുറി കിലോയ്ക്ക് 100 രൂപയില്‍ താഴെയായി. ഇതോടെ കര്‍ഷകര്‍ ആശങ്കയിലായി. 

റംബൂടാനില്‍ ഇളം ചുവപ്പ്, കടും ചുവപ്പ്, ഇളംമഞ്ഞ, കടുംമഞ്ഞ നിറങ്ങളിലായി ആറിലധികം ഇനങ്ങളാണുളളത്. പഴങ്ങളുടെ ഇനമനുസരിച്ചാണ് ഇവയുടെ വില. വടക്കന്‍ കേളത്തിലും ചെന്നൈ, ബംഗ്‌ളൂറു, മുംബൈ എന്നിവിടങ്ങളിലും രംബൂടാന് വന്‍ മാര്‍കറ്റാണ്. ജൂണ്‍, ജൂലൈ മാസങ്ങളിലും ആഗസ്റ്റ് മാസത്തിന്റെ ആദ്യ വാരത്തിലുമായി റമ്പൂട്ടാന്റെ വിളവെടുപ്പ് അവസാനിക്കും. റംബൂടാന്‍ ഏറ്റവും കൂടുതല്‍ വിളവെടുക്കുന്ന സമയത്താണ് ഇത്തവണ തുടര്‍ചയായ മഴ പെയ്തത്. 

Kannur, News, Kerala, Top-Headlines, Rambutan price, Heavy rain, Rambutan price dropped due to heavy rain.

Keywords: Kannur, News, Kerala, Top-Headlines, Rambutan price, Heavy rain, Rambutan price dropped due to heavy rain.

Post a Comment