Join Whatsapp Group. Join now!
Aster MIMS 25/06/2023

Railway | വളവുകള്‍ നിവര്‍ത്തി ട്രെയിനുകളുടെ വേഗം കൂട്ടാന്‍ റെയില്‍വേ; മറ്റൊരു കുടിയൊഴിപ്പിക്കലിന് അവസരമൊരുങ്ങുമെന്ന് ജനങ്ങളില്‍ ആശങ്ക

ട്രെയിനുകള്‍ക്ക് 130 കിലോ മീറ്ററില്‍ സഞ്ചരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത് Railway Project, Railway Tracks, Malayalam News, കാസറഗോഡ് വാര്‍ത്തകള്‍,
കാസര്‍കോട്: (www.kasargodvartha.com) കേരളത്തിലെ ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ റെയില്‍വേ നടപ്പിലാക്കാനൊരുങ്ങുന്ന പദ്ധതി മൂലം മറ്റൊരു കുടിയൊഴിപ്പിക്കലിന് അവസരമൊരുങ്ങുമെന്ന് ജനങ്ങളില്‍ പരക്കെ ആശങ്ക. വേഗത മണിക്കൂറില്‍ 130 കിലോ മീറ്ററാക്കാനാണ് റെയില്‍വേയുടെ ശ്രമം. ഇതിനായി കേരളത്തിലെ യാത്ര ദുസഹമാക്കുന്ന വളവുകള്‍ നികത്താനാണ് റെയില്‍വേ തീരുമാനിച്ചിരിക്കുന്നത്.
           
Railway Project, Railway Tracks, Malayalam News, Eviction, Kerala News, Kasaragod News, Indian Railway, Railway project to straighten curves in tracks; Public worried about eviction.

പദ്ധതി പ്രകാരം കാസര്‍കോട് - മംഗ്‌ളുറു റൂടില്‍ 46 കിലോമീറ്റര്‍ പാതയില്‍ 38 വളവുകളുണ്ടെന്നാണ് റെയില്‍വേയുടെ കണക്ക്. കണ്ണൂര്‍ - കാസര്‍കോട് പാതയില്‍ 85 വളവുകള്‍ ഉള്ളതായി കണക്കുകള്‍ പറയുന്നു. മലബാറില്‍ ഏറ്റവും കൂടുതല്‍ വളവുകള്‍ ഉള്‍ക്കൊള്ളുന്ന ഭാഗമാണിത്. ഷൊര്‍ണൂര്‍ മുതല്‍ മംഗ്‌ളുറു വരെ 288 വളവുകള്‍ കണ്ടെത്തിയിട്ടുണ്ട്.

കേന്ദ്ര റെയില്‍വേ മന്ത്രാലയം പച്ചക്കൊടി കാട്ടിയ സാഹചര്യത്തില്‍ പദ്ധതി യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. 2024 ഓഗസ്റ്റ് 15 മുതല്‍ കേരളത്തിലെ ട്രെയിനുകള്‍ക്ക് 130 കിലോ മീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യഘട്ടത്തില്‍ കാസര്‍കോട് - മംഗ്‌ളുറു പാതയിലാണ് വളവുകള്‍ നിവര്‍ത്തുന്നത്. എട്ടുമാസത്തിനകം ഇതിന്റെ ജോലി പൂര്‍ത്തിയാക്കാന്‍ റെയില്‍വേ മന്ത്രാലയം ടെന്‍ഡര്‍ വിളിച്ച് കഴിഞ്ഞു.

സംസ്ഥാനത്ത് അതിവേഗപാതയുടെ ചര്‍ചകള്‍ നടക്കുന്നതിനിടയിലാണ് റെയില്‍വേയുടെ മൊത്തത്തില്‍ വേഗം കൂട്ടുന്നതിന്റെ ഭാഗമായി വളവുകള്‍ നിവര്‍ത്തുന്നത്. പദ്ധതി കൂടുതല്‍ ദോഷകരമായി ബാധിക്കുന്നത് ജില്ലയിലെ തീരദേശ മേഖലയെയാരിക്കുമെന്നാണ് ആശങ്ക. കടലിനും റെയില്‍വേ പാളത്തിനും ഇടയില്‍ താമസിക്കുന്നവര്‍ക്കാണ് ഏറെ ദുരിതമാവുക. റെയില്‍വേ ഇരട്ടപ്പാത വന്നപ്പോഴും ഏറെ ദുരിതമുണ്ടായത് തീരദേശ ജനതയ്ക്കാണ്. ഇത് വീണ്ടും ആവര്‍ത്തിക്കുമെന്ന ആശങ്ക പങ്കുവെക്കുകയാണ് തീരദേശവാസികള്‍.

അതിനിടെ കെ റെയിലിന് ബദലായി അതിവേഗ റെയില്‍ പദ്ധതികളെ കുറിച്ച് സംസ്ഥാന സര്‍കാര്‍ അഭിപ്രായം ആരായുന്നുണ്ട്. ഡിഎംആര്‍സി മുന്‍ മേധാവി ഇ ശ്രീധരനാണ് ഇത്തരത്തില്‍ ഒരു പദ്ധതി റിപോര്‍ട് സര്‍കാരിന് മുന്നില്‍ വച്ചിരിക്കുന്നത്. വ്യാപകമായ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ഉയര്‍ന്നുവന്ന ശക്തമായ പ്രതിഷേധവും, പ്രക്ഷോഭവും കാരണമാണ് കെ റെയില്‍ പദ്ധതിയില്‍ നിന്ന് സംസ്ഥാന സര്‍കാര്‍ പിന്‍മാറേണ്ടിവന്നത്. ഇപ്പോള്‍ ഇ ശ്രീധരന്‍ മുന്നോട്ട് വെച്ച പദ്ധതിയില്‍ വന്‍തോതിലുള്ള ഭൂമി ഏറ്റെടുക്കല്‍ ഇല്ലാതെയാണ് അതിവേഗ പാതയുടെ റിപോര്‍ട് തയ്യാറാക്കിയിട്ടുള്ളത്.
      
Railway Project, Railway Tracks, Malayalam News, Eviction, Kerala News, Kasaragod News, Indian Railway, Railway project to straighten curves in tracks; Public worried about eviction.

ഭൂമിക്ക് മുകളില്‍ തൂണില്‍ ഉയര്‍ത്തി നിര്‍ത്തിയ പാത നടപ്പാക്കാമെന്നാണ് റിപോര്‍ടില്‍ പറയുന്നത്. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് മൂന്നരമണിക്കൂര്‍ കൊണ്ട് എത്തിച്ചേരുന്ന സെമി സ്പീഡ് റെയില്‍ പാതയാണ് ഉദ്ദേശിക്കുന്നത്. ഇത് പിന്നീട് മംഗ്‌ളുറു വരെ നീട്ടിയേക്കാം, ഒപ്പം ഹൈ സ്പീഡായി ഉയര്‍ത്തുകയും ചെയ്യും. ഇതിനിടയില്‍ വളവുകള്‍ നിവര്‍ത്തുന്ന പദ്ധതിയാണ് പ്രദേശവാസികളില്‍ ആശങ്കയുണ്ടാക്കുന്നത്. പദ്ധതി നടപ്പിലായാല്‍ യാത്രക്കാര്‍ക്ക് വളരെയധികം ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും തീരദേശവാസികളെ കുടിയൊഴിപ്പിക്കാതെയുള്ള മാര്‍ഗങ്ങള്‍ ഇതിനായി തേടണമെന്ന ആവശ്യമാണ് ഉയരുന്നത്.

Keywords: Railway Project, Railway Tracks, Malayalam News, Eviction, Kerala News, Kasaragod News, Indian Railway, Railway project to straighten curves in tracks; Public worried about eviction.
< !- START disable copy paste -->

Post a Comment