city-gold-ad-for-blogger

Protest | യൂത് ലീഗ് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം: പ്രതിഷേധം ശക്തമാക്കുന്നു; ജനസഭ സംഘടിപ്പിക്കുമെന്ന് ബിജെപി; മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍ പൊലീസ് മേധാവിക്ക് പരാതി നൽകി

കാസർകോട്: (www.kasargodvartha.com) യൂത് ലീഗ് കാഞ്ഞങ്ങാട്ട് സംഘടിപ്പിച്ച മണിപ്പൂർ ഐക്യദാർഢ്യ റാലിക്കിടെ വിദ്വേഷം ജനിപ്പിക്കുന്ന രീതിയിൽ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം.

Protest | യൂത് ലീഗ് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം: പ്രതിഷേധം ശക്തമാക്കുന്നു; ജനസഭ സംഘടിപ്പിക്കുമെന്ന് ബിജെപി; മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍ പൊലീസ് മേധാവിക്ക് പരാതി നൽകി

സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും സാമുദായിക സ്പര്‍ധയുളവാക്കുന്ന തരത്തില്‍ പ്രകടനം സംഘടിപ്പിച്ച നേതാക്കള്‍ക്കെതിരെ കര്‍ശനനടപടി വേണമെന്നും ആവശ്യപ്പെട്ട് ബിജെപി കാസർകോട് ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി.

കലാപശ്രമത്തിനുള്‍പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്നും രവീശ തന്ത്രി പരാതിയില്‍ ആവശ്യപ്പെട്ടു. സാമുദായിക സ്പര്‍ധയുണ്ടാക്കാന്‍ ലക്ഷ്യമിട്ട് വിവിധ മത-രാഷ്ട്രീയ സംഘടനകള്‍ നടത്തുന്ന ഗൂഢാലോചന പൊതുജനസമക്ഷം തുറന്നുകാട്ടാന്‍ ബിജെപിയുടെ നേതൃത്വത്തില്‍ വരും ദിവസങ്ങളില്‍ ജനസഭ സംഘടിപ്പിക്കുമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് അറിയിച്ചു.

Keywords: News, Kasargod, Kerala, Police Case, FIR, Youth League, Politics, Kanhangad, Protest against hate sloganeering during MYL rally.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia