അബൂദബി: (www.kasargodvartha.com) യുഎഇ പ്രസിഡന്റ് ശെയ്ഖ് മുഹമ്മദ് ബിന്‍ സെയ്ദ് അല്‍ നഹ്യാന്റെ സഹോദരനും അബൂദബി ഭരണാധികാരിയുടെ പ്രതിനിധിയുമായ ശെയ്ഖ് സഈദ് ബിന്‍ സെയ്ദ് അല്‍ നഹ്യാന്‍ അന്തരിച്ചു. വ്യാഴാഴ്ച പുലര്‍ചെയാണ് അന്ത്യം. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നുവെന്നാണ് റിപോര്‍ട്.
ശെയ്ഖ് സഈദിന്റെ നിര്യാണത്തെ തുടര്‍ന്ന് രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. മൂന്ന് ദിവസം പതാകകളും താഴ്ത്തിക്കെട്ടും. ജുലൈ 29 ശനിയാഴ്ച വരെയാണ് ദുഃഖാചരണം. ശെയ്ഖ് സഈദിനെ അബൂദബി ഭരണാധികാരിയുടെ പ്രതിനിധിയായി നിയമിച്ചത് 2010 ജൂണിലാണ്. അബൂദബിയിലെ ആസൂത്രണ വകുപ്പിന്റെ അന്‍ഡര്‍സെക്രടറിയായിരുന്നു.
Keywords: UAE, News, Gulf, World, Top-Headlines, President Sheikh Mohamed, Sheikh Saeed bin Zayed.