അഞ്ച് ചെക് ബുകുകളില്‍ നിന്ന് 54 ചെക് ഉപയോഗിച്ച് 20,36,390 രൂപ പള്ളിക്കര സര്‍വീസ് സഹകരണ ബാങ്കിന്റെ പള്ളിക്കരയിലെ മുഖ്യശാഖയില്‍ നിന്ന് കള്ള ഒപ്പിട്ട് 2020 മെയ് 17 നും 2023 ഏപ്രില്‍ 13 നുമിടയില്‍ പിന്‍വലിച്ചെന്നാണ് പരാതി. പി മുഹമ്മദിന്റെ സഹോദരന്റെ മകനാണ് കുറ്റാരോപിതനായ അഹ്മദ് കബീര്‍.
പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ 420, 465, 468, 471 വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
Keywords: Bekal, Malayalam News, Crime, Kerala News, Kasaragod News, Crime News, Fraud Case, Complaint, Investigation, Police booked on cheque fraud complaint.
< !- START disable copy paste -->