Join Whatsapp Group. Join now!
Aster MIMS 25/06/2023

Police Booked | 'വർഗീയ വിദ്വേഷം വളർത്തുന്ന രീതിയിലുള്ള വീഡിയോയും പോസ്റ്റുകളും പ്രചരിപ്പിച്ചതിന് 6 കേസുകൾ രജിസ്റ്റർ ചെയ്‌തു'; ഒരാൾ കസ്റ്റഡിയിൽ; സോഷ്യൽ മീഡിയ മുഴുവൻ ചാരക്കണ്ണുമായി പൊലീസ്

പിടിയിലായത് ഗ്രൂപ് അഡ്‌മിൻ Police FIR, Youth League, Kanhangad, കാസറഗോഡ് വാര്‍ത്തകള്‍, Cyber Cell, Social Media
കാസർകോട്: (www.kasargodvartha.com) വർഗീയ വിദ്വേഷം വളർത്തുന്നതും ലഹള ഉണ്ടാക്കുന്നതുമായ രീതിയിൽ വീഡിയോയും പോസ്റ്റുകളും പ്രചരിപ്പിച്ചെന്നതിന് കാസർകോട് ജില്ലയിൽ ആറ് കേസുകൾ രജിസ്റ്റർ ചെയ്‌തു. സൈബർ സെലാണ് (Cyber Cell) ഇതുസംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്. വാട്സ്ആപ്, ഫേസ്‌ബുക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, മെസൻജർ തുടങ്ങിയ സോഷ്യൽ മീഡിയയിലൂടെ ലഹള ഉണ്ടാക്കുന്ന രീതിയിൽ വീഡിയോയും പോസ്റ്റും പ്രചരിപ്പിച്ചതിനാണ് കേസുകൾ രജിസ്റ്റർ ചെയ്തതെന്ന് സൈബർ സെൽ സിഐ പി നാരായണൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

News, Kasaragod, Keala, Police FIR, Youth League, Kanhangad, Cyber Cell, Social Media, Police booked for posting hate videos and comments.

കാഞ്ഞങ്ങാട്ട് നടന്ന യൂത് ലീഗിന്റെ മണിപ്പൂർ ഐക്യദാർഢ്യ റാലിയിൽ ചിലർ വിദ്വേഷ മുദ്രാവാക്യം വിളിച്ചതിനെ തുടർന്നാണ് സോഷ്യൽ മീഡിയയിലൂടെ ലഹള ഉണ്ടാക്കുന്ന രീതിയിലുള്ള വീഡിയോകളും പോസ്റ്റും പ്രചരിപ്പിക്കുന്നതെന്നും ഏറ്റവും ഒടുവിൽ കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ ഏതാനും ഗ്രൂപുകളിൽ ഇത്തരം കാര്യങ്ങൾ പ്രചരിപ്പിച്ചതിനാണ് കെസെടുത്തിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.


ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നിർദേശത്തെ തുടർന്നാണ് ശക്തമായ നടപടികളുമായാണ് മുന്നോട്ട് പോകുന്നതെന്ന് സൈബർ സെൽ സിഐ പറഞ്ഞു. സോഷ്യൽ മീഡിയ വഴി വർഗീയ വിദ്വേഷ പ്രചാരണങ്ങൾ നടത്തുന്നവരെ കണ്ടെത്താൻ പ്രത്യേക സംഘത്തെ തന്നെ നിയമിച്ചിട്ടുണ്ട്. ഇവർ 24 മണിക്കൂറും സാമൂഹ്യ മാധ്യമങ്ങൾ നിരീക്ഷിച്ച് വരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇവർക്കതിരെ കേസെടുക്കും. പൊലീസ് നടപടികൾ തുടങ്ങിയതോടെ ഇത്തരം പ്രചാരണങ്ങൾ പലരും പിൻവലിച്ച് തുടങ്ങിയിട്ടുണ്ട്. കുമ്പളയിൽ വിദ്വേഷ വീഡിയോ പ്രചരിപ്പിച്ചുവെന്ന കേസിൽ ഗ്രൂപ് അഡ്മിനെയാണ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. ജില്ലയ്ക്ക് അകത്തും പുറത്തും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നും ഇത്തരം പോസ്റ്റുകൾ ചെയ്യുന്നവരെ കണ്ടെത്താൻ നടപടികൾ സ്വീകരിച്ചുവരുന്നുണ്ടെന്നും സൈബർ സെൽ സിഐ കൂട്ടിച്ചേർത്തു.
         
News, Kasaragod, Keala, Police FIR, Youth League, Kanhangad, Cyber Cell, Social Media, Police booked for posting hate videos and comments.

Keywords: News, Kasaragod, Keala, Police FIR, Youth League, Kanhangad, Cyber Cell, Social Media, Police booked for posting hate videos and comments.
< !- START disable copy paste -->

Post a Comment