പാലക്കാട്: (www.kasargodvartha.com) ബൈക് ഇടിച്ച് ലോടറി വില്‍പ്പനക്കാരന്‍ മരിച്ച സംഭവത്തില്‍ കുഴല്‍മന്ദം പൊലീസ് കേസെടുത്തു. ചിതലി പഞ്ഞിറോഡ് എം എന്‍ ലക്ഷംവീട് മാരാത്ത്ക്കാട് വീട്ടില്‍ അബ്ദുല്‍ മുബാറക് (58) ആണ് മരിച്ചത്. കുഴല്‍മന്ദം ദേശീയപാത ചിതലി പാലത്ത് റോഡ് മുറിച്ചുകടക്കവെയാണ് അപകടം സംഭവിച്ചത്.
ആലത്തൂര്‍ ഭാഗത്തു നിന്നും പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് അബ്ദുല്‍ മുബാറകിനെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ കുഴല്‍മന്ദം കമ്യൂനിറ്റി ഹെല്‍ത് സെന്ററിലും, തുടര്‍ന്ന് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ കണ്ണാടിയിലെ ആശുപത്രി വച്ചാണ് മരണം സംഭവിച്ചത്. ബൈക് യാത്രക്കാരനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Keywords: Palakkad, News, Kerala, Bike, Accident, Police, Death, Palakkad: Lottery seller died in bike accident; Police booked.