മസ്ഖത്: (www.kasargodvartha.com) നടുറോഡില്‍ വഴക്കും അടിപിടിയും ഉണ്ടാക്കിയെന്ന സംഭവത്തില്‍ ഒമാനില്‍ 13 പ്രവാസികള്‍ അറസ്റ്റില്‍. ഏഷ്യക്കാരായ 13 പേരെയാണ് അറസ്റ്റ് ചെയ്തതെന്ന റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി. മസ്‌കറ്റ് ഗവര്‍ണറേറ്റിലെ സീബ് വിലായത്തിലാണ് സംഭവം ഉണ്ടായത്. തെരുവില്‍ അടിപിടി ഉണ്ടാക്കുകയും സമാധാനാന്തരീക്ഷം തകര്‍ക്കുകയും ചെയ്ത സംഭവത്തിലാണ് നടപടിയെന്നും പൊലീസ് പറഞ്ഞു.
അടിപിടിയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്നാണ് പൊലീസ് ഇവരെ പിടികൂടിയത്. ഇവര്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു.
Keywords: Muscat, News, Gulf, World, Top-Headlines, Oman, Expat, Arrest, Arrested, Oman: Video of attack goes viral, 13 expats arrested.