Join Whatsapp Group. Join now!
Aster MIMS 25/06/2023

Tamil Movie | 2008ല്‍ ഇറങ്ങിയ സൂര്യയുടെ പഴയ ചിത്രം വീണ്ടും തീയേറ്ററുകളിലെത്തുന്നു; ഇന്‍ഡ്യയ്ക്ക് പുറമെ യുഎസിലും പ്രദര്‍ശനം

തെലുങ്ക് പതിപ്പാണ് റിലീസിനൊരുങ്ങുന്നത് Actor Surya, Old Tamil Movie, Movie Re-release

ചെന്നൈ: (www.kasargodvartha.com) ഗൌതം വസുദേവ് മേനോന്‍ ഒരുക്കിയ, സൂര്യ നായകനായി എത്തിയ പഴയ തമിഴ് ചിത്രം തീയേറ്ററുകളിലേക്ക് വീണ്ടും എത്തുകയാണ്. എന്നാല്‍ അത് തമിഴ് പതിപ്പിലല്ല പ്രദര്‍ശനത്തിനെത്തുക. സൂര്യയെ നായകനാക്കി ഗൌതം മേനോന്‍ സംവിധാനം ചെയ്ത് 2008ല്‍ എത്തിയ 'വാരണം ആയിര'ത്തിന്റെ തെലുങ്ക് പതിപ്പാണ് വന്‍ റിലീസിനായി ഒരുങ്ങിയിട്ടുള്ളത്. 

സൂര്യ സണ്‍ ഓഫ് കൃഷ്ണന്‍ എന്നാണ് ചിത്രത്തിന്റെ പേര്. ഇന്‍ഡ്യയ്ക്ക് പുറമെ യുഎസിലും ചിത്രം പ്രദര്‍ശനത്തിനെത്തുന്നുണ്ട്. യുഎസില്‍ ജൂലൈ 19 നും ഇന്‍ഡ്യയില്‍ 21നുമാണ് ചിത്രം റീ റിലീസ് ചെയ്യുന്നത്. ഇതോടനുബന്ധിച്ച് 3.12 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ട്രെയ്‌ലറും അണിയറക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്.

Chennai, News, National, Cinema, Entertainment, Official: Surya S/o Krishnan gets its re-release date.

ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം 'വാരണം ആയിരം' സൂര്യയുടെ ഏറ്റവും ജനപ്രീതി നേടിയ ചിത്രങ്ങളില്‍ ഒന്നാണ്. സമീര റെഡ്ഡിയും ദിവ്യ സ്പന്ദനയും നായികമാരായ ചിത്രത്തില്‍ സിമ്രാന്‍, ദീപ നരേന്ദ്രന്‍, ബബ്ലൂ പൃഥ്വിവീരാജ്, അവിഷേക് കാപര്‍ത്തിക്, അജയ് തുടങ്ങിയവരും അഭിനയിച്ചു. ഗൌതം മേനോന്‍ തന്നെ രചന നിര്‍വ്വഹിച്ച ചിത്രത്തിന്റെ സംഗീതം ഹാരിസ് ജയരാജ് ആയിരുന്നു. ഇപ്പോഴും പ്രേക്ഷകര്‍ മൂളുന്ന ഗാനങ്ങളാണ് ചിത്രത്തിലേത്. ആര്‍ രത്‌നവേലു ആയിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.

Keywords: Chennai, News, National, Cinema, Entertainment, Official: Surya S/o Krishnan gets its re-release date.

Post a Comment