UPI | യുഎഇയിലുള്ളവർക്ക് ഇന്ത്യയിലേക്കും മറിച്ചും തമ്മിൽ യുപിഐ വഴി ഇടപാടുകൾ നടത്താൻ അവസരമൊരുങ്ങുന്നു; പുതിയ കരാർ പ്രവാസികൾക്ക് നേട്ടമാകും
Jul 16, 2023, 11:50 IST
ന്യൂഡെൽഹി: (www.kasargodvartha.com) ഇന്ത്യയുടെ തദ്ദേശീയ പേയ്‌മെന്റ് സാങ്കേതികവിദ്യയായ യുപിഐ (UPI) ലോകമെമ്പാടും സേവനം ഒരുക്കാനുള്ള നടപടികളുമായി മുന്നോട്ട്. ഏറ്റവും ഒടുവിൽ യുഎഇയിലുള്ളവർക്കും ഇന്ത്യയിലുള്ളവർക്കും തമ്മിൽ യുപിഐ വഴി പണമിടപാട് നടത്താനും അവസരമൊരുങ്ങുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനത്തിനിടെ ഒപ്പുവെച്ച കരാർ പ്രവാസികൾക്ക് നേട്ടമാകും.
യുപിഐയും യുഎഇയുടെ തൽക്ഷണ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ഐപിപിയുമായി ബന്ധിപ്പിക്കുന്നതാണ് കരാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യുഎഇ പ്രസിഡന്റ് ശെയ്ഖ് മുഹമ്മദ് ബിൻ സാഇദ് ആൽ നഹ്യാന്റെയും സാന്നിധ്യത്തിൽ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസും യുഎഇ സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് മുഹമ്മദ് ബാലാമയുമാണ് ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ശനിയാഴ്ച ഒപ്പുവെച്ചത്.
നേട്ടങ്ങൾ
ഇന്ത്യയിൽ ഒരാൾക്ക് യുപിഐ വഴി പണമയയ്ക്കുന്ന അതേ വേഗത്തിൽ യുഎഇയിലെ ബാങ്ക് അക്കൗണ്ടും ഫോൺ നമ്പറുമുള്ളവർക്ക് അയക്കാനാവുമെന്നതാണ് നേട്ടം. അന്താരാഷ്ട്ര ഡെബിറ്റ് കാർഡുകൾക്ക് സമാനമായി യുപിഐ പണമിടപാട് സംവിധാനം യുഎഇയിലും ഉപയോഗിക്കാനുള്ള സാധ്യതയാണ് ഈ കരാറിലൂടെ ഒരുങ്ങുന്നത്. നാട്ടിലെ ബാങ്കുകളുടെ കാർഡുകൾ യുഎഇയിലും ഇവിടുത്തെ ബാങ്കുകളുടെ കാർഡുകൾ നാട്ടിലും ഉപയോഗിക്കാനും അവസരം ലഭിക്കുമെന്നും വിദഗ്ധർ പറയുന്നു.
നാട്ടിലേക്ക് വന്നാലോ യുഎഇയിൽ തിരിച്ചെത്തിയാലോ ഒടിപി വരുന്നതിനും ഗൂഗിൾ പേ അടക്കം ഉപയോഗിക്കുന്നതിനുമുള്ള പ്രയാസങ്ങൾ അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎഇ വലിയ തോതിൽ ഇന്ത്യൻ പ്രവാസികളുള്ള രാജ്യമാണ്. യുഎഇയിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാരുടെ എണ്ണം ഏകദേശം 3.5 ദശലക്ഷം വരും. ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങളുടെ ബന്ധിപ്പിക്കൽ ഈ പ്രവാസികളെ അവരുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും നാട്ടിലേക്ക് എളുപ്പത്തിൽ പണം കൈമാറാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇതുകൂടാതെ പ്രാദേശിക കറൻസിയിൽ വ്യാപാരം നടത്തുന്നതിനും ഇരുരാജ്യങ്ങളും തമ്മിൽ ശനിയാഴ്ച മറ്റൊരു സുപ്രധാന കരാർ ഒപ്പുവച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളുടെയും സെൻട്രൽ ബാങ്കുകൾ തമ്മിലുള്ള കരാർ പ്രകാരം ഇരു രാജ്യങ്ങളുടെയും കറൻസിയായ രൂപയിലും യുഎഇ ദിർഹത്തിലും ബിസിനസ് ഇടപാടുകൾ നടത്താം. ഇത് ഇന്ത്യൻ രൂപയ്ക്കും യുഎഇ ദിർഹത്തിനും ഗുണം ചെയ്യും. കഴിഞ്ഞ വർഷം മേയിൽ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ നിലവിൽ വന്നതിനുശേഷം ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാരത്തിൽ 20 ശതമാനത്തോളം വളർച്ചയുണ്ടായതായി യോഗത്തിനൊടുവിൽ പ്രധാനമന്ത്രി മോദി പറഞ്ഞു.
Keywords: UPI, IPP, Finance, Digital Payment, India, UAE, Expatriate, RBI, Central bank, Rupee, Dirham, Now, UPI To Be Linked With UAE’S Instant Payment Platform.