Join Whatsapp Group. Join now!
Aster MIMS 25/06/2023

Nothing Phone | വിപണിയില്‍ ഏറെ തരംഗം തീര്‍ത്ത നതിങ് ഫോണിന്റെ രണ്ടാം പതിപ്പ് അവതരിപ്പിക്കാനൊരുങ്ങി കംപനി; 40,000 രൂപ മുതലാണ് ഫോണിന് വില വരുന്നതെന്ന് സൂചന

കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും Nothing Phone, Smart Phone, Price

ന്യൂഡെല്‍ഹി: (www.kasargodvartha.com) വിപണിയില്‍ ഏറെ തരംഗം തീര്‍ത്ത നതിങ് ഫോണിന്റെ (Nothing Phone) രണ്ടാം പതിപ്പ് അവതരിപ്പിക്കാനൊരുങ്ങി കംപനി. ഈ സ്മാര്‍ട് ഫോണ്‍ മണിക്കൂറുകള്‍ക്കകം വിപണിയിലെത്തും. നതിങ് ഫോണ്‍ 2ന് ശക്തിപകരുന്നത് സ്നാപ്ഡ്രാഗണ്‍ 8പ്ലസ് ജെന്‍ 1 ആണെന്നാണ് കംപനി അറിയിച്ചത്. ഏറ്റവും കുറഞ്ഞ വേരിയന്റിന് 8ജിബിറാമും, 128ജിബി സ്റ്റോറേജുമാണ് പ്രതീക്ഷിക്കുന്നത്. 

40,000 രൂപ മുതലാണ് ഫോണിന് വില വരുന്നതെന്നാണ് സൂചന. അവതരണത്തിന് പിന്നാലെ ഫോണിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും. നേരത്തെ നതിങിന്റെ ആദ്യ ഫോണായ നതിങ് 1 വിപണി കീഴടക്കിയിരുന്നു. ഷന്‍സെന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബിവൈഡി ഇലക്ട്രോണിക്‌സിന്റെ, തമിഴ്‌നാട്ടിലുള്ള ഫാക്ടറിയിലായിരുന്നു ഫോണിന്റെ നിര്‍മാണം നടന്നത്. 

New Delhi, News, National, World, Top-headlines, Mobile, Smart Phone, Nothing Phone, Technology, Business, Nothing Phone 2 Roundup: Expected Price In India.

വണ്‍പ്ലസ് കംപനിയുടെ സ്ഥാപകരിലൊരാളായ കാള്‍ പെയ് സ്വന്തമായി സ്ഥാപിച്ച സ്ഥാപനമാണ് ലന്‍ഡന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നതിങ്. ദുബൈ ലുലു മാള്‍, ലന്‍ഡനിലെ നതിങ് സോഹോ സ്റ്റോര്‍, ന്യൂയോര്‍കിലെ നത്തിങ് കിയോസ്‌ക്, ടോകിയോ എന്നിവിടങ്ങളിലായിരിക്കും നത്തിങ് 2, ഇയര്‍ 2 എന്നിവ ആദ്യ ഘട്ടത്തില്‍ ലഭ്യമാകുക. ഫോണ്‍ സുതാര്യമായതിനാല്‍ തന്നെ ഇതിന്റെ നിര്‍മാണവും വളരെ സങ്കീര്‍ണമായിരുന്നുവെന്നാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്.

Keywords: New Delhi, News, National, World, Top-headlines, Mobile, Smart Phone, Nothing Phone, Technology, Business, Nothing Phone 2 Roundup: Expected Price In India.

Post a Comment