Join Whatsapp Group. Join now!
Aster MIMS 25/06/2023

New Movie | ചിരിയും കളിയും കാര്യവുമായി 'വോയിസ് ഓഫ് സത്യനാഥന്‍' തീയേറ്ററുകളിലേക്ക്

3 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ദിലീപ് എത്തുന്നു Voice of Sathyanathan, Malayalam Movie, Actor Dileep

കൊച്ചി: (www.kasargodvarrtha.com) ചിരിയും കളിയും കാര്യവുമായി 'വോയിസ് ഓഫ് സത്യനാഥന്‍' തീയേറ്ററുകളിലേക്ക്. ദിലീപ് മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം അഭിനയിച്ച ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് റാഫിയാണ്. പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന ചിത്രം വെള്ളിയാഴ്ചയാണ് (28.07.2023) തീയേറ്ററുകളിലെത്തുന്നത്. 

ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപര്‍ ക്രിയേഷന്‍സിന്റെയും ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ എന്‍ എം ബാദുശ, ഷിനോയ് മാത്യു, ദിലീപ്, രാജന്‍ ചിറയില്‍ എന്നിവര്‍ സംയുക്തമായാണ് ഈ സിനിമ നിര്‍മിച്ചിരിക്കുന്നത്. ചിത്രം റിലീസ് ചെയ്യുന്നത് ആന്‍ മെഗാ മീഡിയയാണ്. മഹാരാഷ്ട്ര, രാജസ്താന്‍ തുടങ്ങിയ നഗരങ്ങളില്‍ ഉള്‍പെടെ ഷൂടിംഗ് പൂര്‍ത്തിയാക്കിയ സിനിമയില്‍ ഇന്‍ഡ്യന്‍ സിനിമയിലെ തന്നെ ഒട്ടേറെ പ്രമുഖ താരങ്ങള്‍ വേഷമിട്ടിട്ടുണ്ട്. 

Kochi, News, Kerala, Top-Headlines, Actor, Cinema, Entertainment, Dileep, New movie Voice of Sathyanathan released on July 28

ജോജു ജോര്‍ജ്, വീണ നന്ദകുമാര്‍, സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, അനുപം ഖേര്‍, മകരന്ദ് ദേശ്പാണ്ഡെ, ജഗപതി ബാബു, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിരി മേളം തന്നെയാണ് 'വോയിസ് ഓഫ് സത്യനാഥന്‍' എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

Keywords: Kochi, News, Kerala, Top-Headlines, Actor, Cinema, Entertainment, Dileep, New movie Voice of Sathyanathan released on July 28.

Post a Comment