Join Whatsapp Group. Join now!
Aster MIMS 25/06/2023

Kurukkan | ഒരു മുഴുനീള ഫണ്‍ ഇന്‍വസ്റ്റിഗേഷന്‍ ചിത്രം; 'കുറുക്കന്' ക്ലീന്‍ യു സര്‍ടിഫികറ്റ്; റിലീസ് തീയതി പ്രഖ്യാപിച്ചു

ശ്രീനിവാസനും വിനീത് ശ്രീനിവാസനും ഷൈന്‍ ടോം ചാക്കോയും ഒന്നിക്കുന്നു New Movie, Malayalam Movie, Kurukkan, Release date

കൊച്ചി: (www.kasargodvartha.com) 'കുറുക്കന്‍' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂലൈ 27നാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്. ശ്രീനിവാസനും വിനീത് ശ്രീനിവാസനും ഷൈന്‍ ടോം ചാക്കോയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വര്‍ണചിത്രയുടെ ബാനറില്‍ മഹാ സുബൈര്‍ നിര്‍മിക്കുന്ന ഈ ചിത്രം നവാഗതനായ ജയലാല്‍ ദിവാകരനാണ് സംവിധാനം ചെയ്തിരിക്കുന്നത്. 

സെന്‍സറിംഗ് പൂര്‍ത്തിയായ ചിത്രത്തിന് ക്ലീന്‍ യു സര്‍ടിഫികറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ഒരു മുഴുനീള ഫണ്‍ ഇന്‍വസ്റ്റിഗേഷന്‍ ചിത്രമായിരിക്കും ഇത്. മനോജ് റാം സിങിന്റേതാണ് തിരക്കഥ. 

Kochi, News, Kerala, Top-Headlines, Cinema, Entertainment, Kurukkan, Movie,  New Malayalam movie 'Kurukkan' release date out.

സുധീര്‍ കരമന, മാളവിക മേനോന്‍, അന്‍സിബ ഹസന്‍, ഗൗരി നന്ദ, ശ്രുതി ജയന്‍, ശ്രീകാന്ത് മുരളി, അശ്വത് ലാല്‍, ജോജി, സംവിധായകന്‍ ദിലീപ് മേനോന്‍, ബാലാജി ശര്‍മ്മ, ജോണ്‍, കൃഷ്ണന്‍ നെടുമങ്ങാട്, അസീസ് നെടുമങ്ങാട്, നന്ദന്‍ ഉണ്ണി, അഞ്ജലി സത്യനാഥ് തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 

Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Kurukkan, Movie,  New Malayalam movie 'Kurukkan' release date out.

Post a Comment