Join Whatsapp Group. Join now!
Aster MIMS 25/06/2023

Khushbu Sundar | ഉടുപ്പി കോളജ് വിദ്യാര്‍ഥിനിക്ക് നീതി ഉറപ്പാക്കാന്‍ പൊരുതുമെന്ന് ഖുശ്ബു സുന്ദര്‍

'കമീഷന്‍ അധ്യക്ഷയുടെ നിര്‍ദേശപ്രകാരം എത്തിയത്' NCW Member, Khushbu Sundar, Udupi

മംഗളൂറു: (www.kasargodvartha.com) ഉടുപ്പി നേത്ര ജ്യോതി ഇന്‍സ്റ്റിറ്റിയൂട് ഓഫ് ഹെല്‍ത് സയന്‍സില്‍ സ്വകാര്യത ചിത്രീകരിക്കപ്പെട്ട വിദ്യാര്‍ഥിനിക്ക് നീതി ലഭിക്കാന്‍ പൊരുതുമെന്ന് ദേശീയ വനിത കമീഷന്‍ അംഗം ഖുശ്ബു സുന്ദര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. സംഭവം സംബന്ധിച്ച് തെളിവുകള്‍ ശേഖരിക്കാന്‍ ബുധനാഴ്ച രാത്രിയാണ് ഖുശ്ബു സുന്ദര്‍ എത്തിയത്. 

'കമീഷന്‍ അധ്യക്ഷയുടെ നിര്‍ദേശപ്രകാരമാണ് ഞാന്‍ വന്നത്. രണ്ടു ദിവസം ഉടുപ്പിയില്‍ തങ്ങും. ഇര, കുറ്റാരോപിതര്‍, കോളജ് അധികൃതര്‍, ഉടുപ്പി ജില്ല പൊലീസ് സൂപ്രണ്ട് തുടങ്ങി ബന്ധപ്പെട്ടവരുമായി സംസാരിക്കും. വ്യാഴാഴ്ച രാവിലെ ഒമ്പതിനാണ് ഇവരെ കാണുക' -ഖുശ്ബു അറിയിച്ചു.

Mangalore, News, National,  NCW member, Khushbu Sundar, Udupi, NCW member Khushbu Sundar arrives in Udupi to look into college washroom incident.

അതേസമയം സംഭവുമായി ബന്ധപ്പെട്ട് പൊലീസ് സ്വമേധയാ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഉടുപ്പി ജില്ല പൊലീസ് സൂപ്രണ്ട് ഹകായ് അക്ഷയ് മച്ചിന്ദ്ര ആണ് ഇക്കാര്യം അറിയിച്ചത്. വിദ്യാര്‍ഥിനികളായ ശബ്‌നാസ്, അഫിയ, അലീമ, കോളജ് അധികൃതര്‍, മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ച യൂട്യൂബ് ചാനല്‍, ഇത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കലു സിങ് ചൗഹാന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. 

Keywords: Mangalore, News, National,  NCW member, Khushbu Sundar, Udupi, NCW member Khushbu Sundar arrives in Udupi to look into college washroom incident.

Post a Comment