Accused Held | വധശ്രമക്കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ തൃക്കരിപ്പൂരില്‍നിന്ന് പൊലീസ് പിടികൂടി
Jul 27, 2023, 16:47 IST
ചന്തേര: (www.kasargodvartha.com) വധശ്രമക്കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ തൃക്കരിപ്പൂരില്‍നിന്ന് ചന്തേര പൊലീസ് പിടികൂടി. കൊല്ലം കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പി പ്രജിത്തിനെ(32)യാണ് എസ്‌ഐ എം വി ശ്രീദാസും സംഘവും അറസ്റ്റ് ചെയ്തത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ഒന്നര മാസം മുമ്പ് ആലപ്പുഴ പട്ടണക്കാടുവെച്ച് യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ പോയ പ്രജിത്ത് തൃക്കരിപ്പൂരിലെ ഒരു പ്രമുഖ ഹോടെലില്‍ പാചക തൊഴിലാളിയായി ജോലി ചെയ്യുന്നതിനിടെയാണ് പൊലീസിന്റെ പിടിയിലായത്.
സൈബര്‍ സെലിന്റെ (Cyber Cell) സഹായത്തോടെ പട്ടണക്കാട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കുറിച്ച് സൂചന ലഭിച്ചത്. തുടര്‍ന്ന് ചന്തേര പൊലീസുമായി ബന്ധപ്പെടുകയായിരുന്നു. ബുധനാഴ്ച രാത്രിയോടെ ഹോടെല്‍ വളഞ്ഞാണ് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ആലപ്പുഴയില്‍ നിന്നെത്തിയ പൊലീസ് സംഘത്തിന് കൈമാറി.
Keywords: News, Kerala, Kerala-News, Top-Headlines, Malayalam-News, Murder Case, Accused, Trikaripur, Held, Police, Murder case accused caught from Trikaripur.







