വീട്ടിലുണ്ടായിരുന്ന രണ്ട് കുടുംബങ്ങളും നിലവില്‍ ബന്ധുവീട്ടിലാണ് കഴിയുന്നത്. ദുരന്ത നിവാരണ ഫണ്ട് ഉപയോഗിച്ച് കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി വെള്ളരിക്കുണ്ട് തഹസില്‍ദാറോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. ബളാല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം രാധാമണി, വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ പി വി മുരളി, മാലോം വില്ലേജ് ഓഫീസര്‍ ഏലിയാസ്, ഹസാര്‍ഡ് അനലിസ്റ്റ് പ്രേംജി പ്രകാശ്, ഡി.എം പ്ലാന്‍ കോര്‍ഡിനേറ്റര്‍ അഹമ്മദ് ഷെഫീഖ് എന്നിവരും കൂടെയുണ്ടായിരുന്നു.
വലിയപറമ്പ പഞ്ചായത്തില്‍ രൂക്ഷമായ കടലാക്രമണം നേരിട്ട വലിയപറമ്പ ബീച്ച് പരിസരം, കന്നുവീട് കടപ്പുറം എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തി. തീരശോഷണം ഉള്‍പ്പെടെയുള്ള ദുരന്തങ്ങള്‍ നേരിടുന്നതിന് സ്വീകരിക്കാവുന്ന ദീര്‍ഘകാല നടപടികളെ കുറിച്ച് അദ്ദേഹം അഭിപ്രായങ്ങള്‍ പങ്കുവെച്ചു. തീരദേശ ജനതയെ പുനരധിവസിപ്പിക്കുന്നതിന്റെ സാധ്യതകള്‍ അദ്ദേഹം ആരാഞ്ഞു.
വലിയപറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി വി സജീവന്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഖാദര്‍ പണ്ട്യാല, ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ എന്‍ മണിരാജ്, പഞ്ചായത്ത് സെക്രട്ടറി എം പി വിനോദ് കുമാര്‍, വലിയപറമ്പ വില്ലേജ് ഓഫീസര്‍ അഭിലാഷ്, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഹസാര്‍ഡ് അനലിസ്റ്റ് പ്രേംജി പ്രകാശ്, ഡി.എം പ്ലാന്‍ കോര്‍ഡിനേറ്റര്‍ അഹമ്മദ് ഷെഫീഖ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ജില്ലാ കലക്ടര്‍ കെ ഇമ്പശേറുമായി ജില്ലയിലെ കാലവര്‍ഷക്കെടുതികള്‍ ചര്‍ച്ച ചെയ്തതിന് ശേഷമാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ഡോ.ശേഖര്‍ എല്‍ കുര്യാക്കോസ് പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്.
Keywords: Monsoon, Rainfall, Malayalam News, Kerala News, Kasaragod News, Monsoon: Disaster Management Authority Member Secretary visited affected areas.
< !- START disable copy paste -->