നാങ്കി കടപ്പുറത്ത് ചെറുകിട ജലസേചന വകുപ്പ് തുക ഉപയോഗപ്പെടുത്തി ഏതാനും മാസം മുമ്പ് കടല്‍ഭിത്തി നിര്‍മിക്കാനുള്ള ശ്രമത്തെ പ്രദേശവാസികളായ മീന്‍പിടുത്ത തൊഴിലാളികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്നു. ഇതിനായി കൊണ്ടിട്ട കല്ലുകള്‍ തീരം കടലെടുക്കുമ്പോഴും നോക്കുകുത്തിയായി നില്‍ക്കുന്നു. ചെറിയ കല്ലുകള്‍ പാകി നിര്‍മിക്കുന്ന കടല്‍ഭിത്തികള്‍ നിലനില്‍ക്കുന്നതല്ലെന്ന് കാണിച്ചായിരുന്നു പ്രദേശവാസികള്‍ നിര്‍മാണം തടഞ്ഞത്.
ജില്ലയില്‍ തീരദേശ മേഖലയില്‍ രൂക്ഷമായ കടലാക്രമണമാണ് നേരിടുന്നത്. പലയിടങ്ങളിലും 200 മീറ്റര്‍ വരെ തീരം കലലെടുത്തു കഴിഞ്ഞു. നിരവധി കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചിട്ടുമുണ്ട്. കാസര്‍കോട് ചേരങ്കൈ, കുമ്പള തീരമേഖലകളില്‍ ചെറിയ കല്ലുകള്‍ കൊണ്ട് നിര്‍മിച്ച കടല്‍ഭിത്തികള്‍ ഇപ്പോള്‍ കാണാനേയില്ല. മൊഗ്രാല്‍ നാങ്കി കടപ്പുറത്ത് അവശേഷിച്ചിരുന്ന 100 മീറ്ററോളമുള്ള കടല്‍ ഭിത്തി ഇപ്പോള്‍ കടലെടുത്ത് കൊണ്ടിരിക്കുന്നു. രൂക്ഷമായ കടലാക്രമമാണ് ഈ പ്രദേശത്ത് നേരിടുന്നത്. കുമ്പളയില്‍ തന്നെ കോയിപ്പാടി, പെര്‍വാഡ് കടപ്പുറം പ്രദേശത്ത് കടലാക്രമണത്തെ ചെറുക്കാന്‍ ജിയോ ബാഗ് സ്ഥാപിക്കാനുള്ള അധികൃതരുടെ നടപടി ഇതുവരെ എങ്ങും എത്തിയിട്ടുമില്ല.
കാലവര്‍ഷം കനക്കുന്നതോടെ വര്‍ഷാവര്‍ഷം ഭീതിയോടെയാണ് തീരദേശവാസികള്‍ കഴിഞ്ഞുകൂടുന്നത്. കടല്‍ക്ഷോഭം നേരിടാന്‍ ശാസ്ത്രീയമായ മാര്‍ഗങ്ങളാണ് ആലോചിക്കേണ്ടതെന്ന് പ്രദേശവാസികള്‍ പറയുന്നു. കരാറുകാര്‍ക്ക് കാശുണ്ടാക്കാന്‍ മാത്രം ഉപകരിക്കുന്ന കടല്‍ഭിത്തികള്‍ നിര്‍മിക്കാനാണ് അധികൃതര്‍ക്ക് താല്പര്യമെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. ഇത്രയൊക്കെയായിട്ടും അധികൃതര്‍ കാണിക്കുന്ന നിസംഗതയില്‍ തീരദേശവാസികളില്‍ പ്രതിഷേധം ശക്തമാണ്. അതിനിടെ ജില്ലാ കലക്ടറുടെ തീരദേശ സന്ദര്‍ശനത്തിനിടെ പലയിടങ്ങളിലും പ്രശ്‌നപരിഹാരത്തിന് നടപടി സ്വീകരിക്കുന്നത് തീരമേഖലയിലെ ജനങ്ങള്‍ക്ക് നേരിയ ആശ്വാസമായിട്ടുണ്ട്.
Keywords: Coastline, Mogral, Kumbla, Kerala News, Kasaragod News, Malayalam News, Mogral Sea, Mogral Beach, Mogral: Coastline under erosion threat.
< !- START disable copy paste -->