Join Whatsapp Group. Join now!
Aster MIMS 25/06/2023

HC Verdict | മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്ത സംഭവം: മാധ്യമപ്രവർത്തകന്‍റെ അടിസ്ഥാന അവകാശം ലംഘിക്കപ്പെട്ടുവെന്ന് ഹൈകോടതി; ഉടൻ തിരികെ നൽകാൻ നിർദേശം

'പ്രതിയല്ലാത്ത ഒരാളെ കസ്റ്റഡിയിലെടുക്കാൻ എങ്ങനെ സാധിക്കും' Kerala High, Court Verdict, കേരള വാർത്തകൾ, KUWJ
എറണാകുളം: (www.kasargodvartha.com) കെയുഡബ്ല്യുജെ പത്തനംതിട്ട ജില്ലാ എക്സിക്യൂടീവ് അംഗവും മംഗളം ദിനപത്രം ലേഖകനുമായ ജി വിശാഖന്റെ മൊബൈൽ ഫോൺ പിടിച്ചെടുത്ത പൊലീസ് നടപടിക്കെതിരെ കേരള ഹൈകോടതി. മാധ്യമപ്രവർത്തകന്‍റെ അടിസ്ഥാന അവകാശം ലംഘിക്കപ്പെട്ടുവെന്നും ഫോൺ ഉടൻ വിട്ടുനൽകണമെന്നും ഹൈകോടതി പൊലീസിനോട് ഉത്തരവിട്ടു. കേസില്‍ പ്രതിയല്ലാത്ത മാധ്യമ പ്രവര്‍ത്തകന്റെ ഫോണ്‍ പിടിച്ചെടുത്തത് എന്തടിസ്ഥാനത്തിലാണെന്നും കോടതി ചോദിച്ചു.

News, Kerala, Kerala High Court, Court Verdict, KUWJ, Police, Journalis, Investigation, Case, Custody, Mobile phone seizure incident: High Court criticizes police.

ഫോൺ പിടിച്ചെടുത്തതിനെ പറ്റി ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ പൊലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്. നടപടികള്‍ പാലിക്കാതെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കരുതെന്നും മാധ്യമപ്രവര്‍ത്തകര്‍ ജനാധിപത്യത്തിന്റെ നാലാം തൂണാണെന്നും കോടതി പറഞ്ഞു. കേസിൽ അന്വേഷണം നടത്താം. എന്നാൽ പ്രതിയല്ലാത്ത ഒരാളെ കസ്റ്റഡിയിലെടുക്കാൻ എങ്ങനെ സാധിക്കുമെന്നും കോടതി ചോദിച്ചു.

കേസിലെ മുഖ്യപ്രതിയെ പിടിക്കാൻ കഴിയാത്തത് പൊലീസിന്റെ വീഴ്ചയാണ്. അതിന്‍റെ പേരിൽ മാധ്യമപ്രവർത്തകരെ ബുദ്ധിമുട്ടിക്കരുതെന്നും ഹൈകോടതി നിർദേശിച്ചു. ഇക്കഴിഞ്ഞ ജൂലൈ നാലിനാണ് ജി വിശാഖന്റെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തുകയും മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും ചെയ്തത്. പൊലീസ് നടപടിക്കെതിരെ അദ്ദേഹം ഹൈകോടതിയെ സമീപിക്കുകയായിരുന്നു.

Keywords: News, Kerala, Kerala High Court, Court Verdict, KUWJ, Police, Journalis, Investigation, Case, Custody, Mobile phone seizure incident: High Court criticizes police.< !- START disable copy paste -->

Post a Comment