ചടങ്ങില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള മുച്ചക്ര വാഹനത്തിന്റെ താക്കോല്‍ദാനം ഉദുമ എംഎല്‍എ സിഎച് കുഞ്ഞമ്പുവും പിഎം എവൈ വീടുകളുടെ താക്കോല്‍ ദാനം മഞ്ചേശ്വരം എംഎല്‍എ എകെഎം അശ്‌റഫും നിര്‍വഹിക്കും. ജില്ലാ പഞ്ചായത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, പഞ്ചായത് ഡയറക്ടര്‍ എച് ദിനേശന്‍, ജില്ലാ കലക്ടര്‍ കെ ഇമ്പശേഖരന്‍, കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അഡ്വ. വിഎം മുനീര്‍, മുന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സിടി അഹ് മദലി എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.
കാസര്‍കോട് ബ്ലോക് പഞ്ചായതിന് കീഴിലുള്ള വിവിധ ഗ്രാമപഞ്ചായത് പ്രസിഡന്റുമാര്‍, ജന പ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹ്യ, സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ എന്നിവര്‍ സംബന്ധിക്കുമെന്ന് ബ്ലോക് പഞ്ചായത് പ്രസിഡന്റ് സിഎ സൈമ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
1962 ല്‍ രൂപീകൃതമായ കാസര്‍കോട് ബ്ലോക് പഞ്ചായതിന് 1975 ലാണ് സ്വന്തമായി കെട്ടിടമുണ്ടാവുന്നത്. ഈ കെട്ടിടത്തിന്റെ കാലപ്പഴക്കവും അസൗകര്യവും കണക്കിലെടുത്ത് 2015-20 വര്‍ഷത്തെ ഭരണസമിതിയുടെ നേതൃത്വത്തില്‍ എല്ലാ സൗകര്യങ്ങളോടുകൂടിയുള്ള പുതിയ കെട്ടിട നിര്‍മാണത്തിന് വേണ്ടി അന്നത്തെ സര്‍കാരിനോട് ആവശ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തില്‍ കെട്ടിടം നിര്‍മിക്കുന്നതിന് വേണ്ടി രണ്ട് കോടി രൂപ അനുവദിച്ചു. കെട്ടിടത്തിന്റെ നിര്‍മാണം 2019 ജൂലൈ 18 ന് അന്നത്തെ പ്രസിഡന്റ് സിഎച് മുഹമ്മദ് കുഞ്ഞി ചായിന്റടി തറക്കല്ലിടല്‍ നടത്തി ആരംഭിച്ചു.
2020 ല്‍ അധികാരമേറ്റ നിലവിലുള്ള ഭരണ സമിതിയുടെ നേതൃത്വത്തില്‍ കെട്ടിട നിര്‍മാണം ആരംഭിച്ചു. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിമൂലം പ്രവൃത്തിക്ക് അല്‍പം കാലതാമസം നേരിട്ടു. 2,93,15,523 രൂപ ചിലവഴിച്ച് കെട്ടിട നിര്‍മാണം പൂര്‍ത്തീകരിച്ചു. മൂന്ന് നിലകളിലുള്ള ലിഫ്റ്റ് സൗകര്യമുള്ള കെട്ടിടത്തില്‍ വിവിധ ഓഫീസുകള്‍, ഭരണ സമിതി ഓഫീസ് റൂം, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവ പ്രവര്‍ത്തിക്കും. താഴെ വാഹന പാര്‍കിംഗ് സൗകര്യവുമുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് പിഎ അശ്‌റഫ് അലി, സ്റ്റാന്‍ഡിംഗ് കമിറ്റി ചെയര്‍മാന്‍മാരായ അശ്‌റഫ് കര്‍ള, സമീമ അന്‍സാരി, സകീന അബ്ദുല്ല ഹാജി, ബ്ലോക് പഞ്ചായത് സെക്രടറി
വിബി വിജു എന്നിവര്‍ പങ്കെടുത്തു.
Keywords: Minister MB Rajesh will inaugurate Kasaragod Block Panchayat building on July 31, Kerala News, Kasaragod News, Malayalam News, Minister MB Rajesh, Kasaragod Block Panchayat, Kasaragod Block Panchayat Building, Press Meet.< !- START disable copy paste -->