Booked | പാല്‍ പാകറ്റുകള്‍ക്ക് എംആര്‍പിയേക്കാള്‍ അധികവില; കാസര്‍കോട് ലീഗല്‍ മെട്രോളജി കേസെടുത്തു
Jul 20, 2023, 23:01 IST
കാസര്‍കോട്: (www.kasargodvartha.com) ജില്ലയില്‍ കര്‍ണാടകയില്‍ നിന്നു വരുന്ന പാല്‍ പാകറ്റുകള്‍ക്കും പാല്‍ ഉല്‍പന്നങ്ങള്‍ക്കും അധികവില ഈടാക്കുന്നു എന്ന പരാതിയില്‍ ലീഗല്‍ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയില്‍ മൂന്ന് കേസുകള്‍ രെജിസ്റ്റര്‍ ചെയ്തു. 22 രൂപ എം ആര്‍ പി പ്രിന്റ് ചെയ്ത പാല്‍ പാകറ്റുകള്‍ക്ക് 25 രൂപ ഈടാക്കി വില്‍പന നടത്തിയ കടകള്‍ക്കെതിരെയാണ് കേസ് രെജിസ്റ്റര്‍ ചെയ്തത്.
മതിയായ രേഖകള്‍ ഇല്ലാതെ അതിര്‍ത്തി കടന്നുവരുന്ന പാല്‍ പാകറ്റുകള്‍ വ്യാപകമായി വില്‍പന നടത്തുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പരിശോധനകള്‍ ഊര്‍ജിതമാക്കാന്‍ കണ്‍ട്രോളര്‍ വികെ അബ്ദുല്‍ ഖാദര്‍ നിര്‍ദേശം നല്‍കിയത്. പരിശോധനയ്ക്ക് ഡെപ്യൂടി കണ്‍ട്രോളര്‍മാരായ പി ശ്രീനിവാസ, എസ് എസ് അഭിലാഷ് എന്നിവര്‍ നേതൃത്വം നല്‍കി.
ഇന്‍സ്പെക്ടര്‍മാരായ എം രതീഷ്, കെ എസ് രമ്യ, ഇന്‍സ്പെക്ടിംഗ് അസിസ്റ്റന്റുമാരായ ടിവി പവിത്രന്‍, പി ശ്രീജിത്, ഓഫീസ് അറ്റന്‍ഡന്റ് എ വിനയന്‍, ഡ്രൈവര്‍മാരായ പി അജിത് കുമാര്‍, ആസിഫ് എന്നിവര്‍ പങ്കെടുത്തു.
തുടര്‍ന്ന് വ്യാപാരി സംഘടന നേതാക്കളുമായി നടത്തിയ ചര്‍ചയില്‍ ഇത്തരത്തില്‍ ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുന്നതിനെതിരെ സംഘടനാതലത്തില്‍ ബോധവത്കരണം നടത്താന്‍ നിര്‍ദേശിച്ചു.
മതിയായ രേഖകള്‍ ഇല്ലാതെ അതിര്‍ത്തി കടന്നുവരുന്ന പാല്‍ പാകറ്റുകള്‍ വ്യാപകമായി വില്‍പന നടത്തുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പരിശോധനകള്‍ ഊര്‍ജിതമാക്കാന്‍ കണ്‍ട്രോളര്‍ വികെ അബ്ദുല്‍ ഖാദര്‍ നിര്‍ദേശം നല്‍കിയത്. പരിശോധനയ്ക്ക് ഡെപ്യൂടി കണ്‍ട്രോളര്‍മാരായ പി ശ്രീനിവാസ, എസ് എസ് അഭിലാഷ് എന്നിവര്‍ നേതൃത്വം നല്‍കി.
തുടര്‍ന്ന് വ്യാപാരി സംഘടന നേതാക്കളുമായി നടത്തിയ ചര്‍ചയില്‍ ഇത്തരത്തില്‍ ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുന്നതിനെതിരെ സംഘടനാതലത്തില്‍ ബോധവത്കരണം നടത്താന്‍ നിര്‍ദേശിച്ചു.
Keywords: Milk packets cost more than MRP; Kasaragod Legal Metrology filed a case, Kasaragod, News, Inspection, Police, Case, Market, Product, Trader, Kerala.