Join Whatsapp Group. Join now!
Aster MIMS 25/06/2023

Police | ബസില്‍ മറന്നുവെച്ച ബാഗ് തിരിച്ചെടുക്കാന്‍ യുവതിയെ സഹായിച്ച് മേല്‍പറമ്പ് പൊലീസ്; ഒപ്പം സ്റ്റേഷനില്‍ കൊച്ചുപെണ്‍കുട്ടികള്‍ക്ക് കരുതലും; ഇത്തരമൊരു അനുഭവം ആദ്യമെന്ന് പ്രതികരണം

തെക്കില്‍ ടാറ്റാ ആശുപത്രിയില്‍ ജോലി ചെയ്യുന്ന സജീന നിസ്താര്‍ എന്ന യുവതിക്കാണ് തണലായത് Melparamba Police, Malayalam News, കാസറഗോഡ് വാര്‍ത്തകള്‍
ചട്ടഞ്ചാല്‍: (www.kasargodvartha.com) ബസില്‍ മറന്നുവെച്ച ബാഗ് തിരിച്ചെടുക്കാന്‍ യുവതിയെ സഹായിച്ച് മേല്‍പറമ്പ് പൊലീസ്. തെക്കില്‍ ടാറ്റാ ആശുപത്രിയില്‍ ജോലി ചെയ്യുന്ന സജീന നിസ്താര്‍ എന്ന യുവതിക്കാണ് പൊലീസ് തണലായത്. ചൊവ്വാഴ്ച രാവിലെ മാവേലി എക്‌സ്പ്രസിന് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായിരുന്നു യുവതി. പിന്നീട് ജോലി സ്ഥലമായ ടാറ്റാ ആശുപത്രിയിലേക്ക് പോകുന്നതിനായി കെഎസ്ആര്‍ടിസി ബസില്‍ വന്ന് ചട്ടഞ്ചാലില്‍ ഇറങ്ങിയിരുന്നു. കൂടെ 10 മാസം പ്രായമുള്ള മകളും എട്ട് വയസുള്ള മറ്റൊരു മകളുമുണ്ടായിരുന്നു.
      
Melparamba Police, Malayalam News, Kerala News, Kasaragod News, Police News, Kerala Police, Trending News, Melparamba police helped young woman to retrieve bag.

ബസ് പോയിക്കഴിഞ്ഞപ്പോഴാണ് വിലപിടിപ്പുള്ള രേഖകള്‍ അടങ്ങിയ തന്റെ ബാഗ് ബസില്‍ മറന്നതായി യുവതിയുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് സഹായം തേടി ഇവര്‍ മേല്‍പറമ്പ് പൊലീസ് സ്റ്റേഷനിലെത്തി. കൈക്കുഞ്ഞുമായി കയറി കാര്യം പറഞ്ഞപ്പോള്‍ അവിടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ അപ്പോള്‍ തന്നെ കെഎസ്ആര്‍ടി സി ഡിപോയില്‍ വിവരം അറിയിച്ച് യുവതിയെ ആശ്വസിപ്പിച്ചു. അവര്‍ ബാഗ് കാസര്‍കോട് പൊലീസിന് കൈമാറുകയും ചെയ്തു. ശേഷം മൂത്ത മകളെ സ്റ്റേഷനില്‍ നിര്‍ത്തി പൊലീസ് വാഹനത്തില്‍ യുവതിയെയും പിഞ്ചുകുഞ്ഞിനെയും കൂട്ടി കാസര്‍കോട് പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി നഷ്ടപ്പെട്ട ബാഗ് തിരിച്ചുനല്‍കി.
      
Melparamba Police, Malayalam News, Kerala News, Kasaragod News, Police News, Kerala Police, Trending News, Melparamba police helped young woman to retrieve bag.

'കൂടെ വന്ന മേല്‍പറമ്പിലെ പൊലീസ് ഉദ്യോഗസ്ഥര്‍ കുഞ്ഞ് വിശന്നു കരയുന്നത് കണ്ട് എന്നെ വനിതാ പൊലീസ് സ്റ്റേഷനില്‍ കൊണ്ടു പോയി പാല്‍ കൊടുക്കാനുള്ള സൗകര്യം ചെയ്തുതന്നു. മേല്‍പറമ്പ് സ്റ്റേഷനില്‍ തങ്ങിയ മകള്‍ക്ക് അവിടത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ ഭക്ഷണവും നല്‍കി. ഈ സേവനത്തിന് എങ്ങനെ നന്ദി പറയണമെന്നറിയില്ല. ജീവിതത്തില്‍ ഇങ്ങനെ ഒരു അനുഭവം ഇതാദ്യമാണ്', സജീന നിസ്താര്‍ പറഞ്ഞു.

നഷ്ടപ്പെട്ടുവെന്നു കരുതിയ ബാഗ് തിരിച്ചുകിട്ടുക മാത്രമല്ല തന്റെ മക്കളുടെ കാര്യത്തിലും പൊലീസ് നല്‍കിയ കരുതല്‍ പൊലീസ് സേനയ്ക്കും പൊതുസമൂഹത്തിനും മാതൃകയാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. നേരത്തെ എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഹോള്‍ ടികറ്റ് മറന്ന വിദ്യാര്‍ഥികള്‍ക്ക് അത് തിരികെ ലഭ്യമാക്കിയും പാതിരാത്രിയില്‍ അത്യാസന്ന നിലയിലുള്ള പിതാവിനെയും കൊണ്ട് കാറില്‍ വന്ന് ആശുപത്രിയിലെത്തിക്കാന്‍ സഹായം തേടിയ ഡോക്ടറെ സഹായിച്ചും മേല്‍പറമ്പ് പൊലീസ് പ്രശംസ നേടിയിരുന്നു.
             
Melparamba Police, Malayalam News, Kerala News, Kasaragod News, Police News, Kerala Police, Trending News, Melparamba police helped young woman to retrieve bag.

Keywords: Melparamba Police, Malayalam News, Kerala News, Kasaragod News, Police News, Kerala Police, Trending News, Melparamba police helped young woman to retrieve bag.
< !- START disable copy paste -->

Post a Comment