Join Whatsapp Group. Join now!
Aster MIMS 25/06/2023

Municipality | 44 ജീവനക്കാർക്ക് കൂട്ട സ്ഥലംമാറ്റം; പകരം നിയമനമില്ല; കാസർകോട് നഗരസഭയുടെ പ്രവർത്തനം താളം തെറ്റിക്കാൻ മനപൂർവ ശ്രമമെന്ന് ആരോപണം

സെക്രടറി തസ്തിക ഒഴിഞ്ഞു കിടക്കുകയാണ് Kasaragod Municipality, Govt. Employees, Transfer, കാസറഗോഡ് വാർത്തകൾ
കാസർകോട്: (www.kasargodvartha.com) കാസർകോട് നഗരസഭയുടെ പ്രവർത്തനം താളം തെറ്റിക്കാൻ തദ്ദേശസ്വയംഭരണ വകുപ്പിന്റെ മനപൂർവ ശ്രമമെന്ന് ആരോപണം ഉയർന്നു. സംസ്ഥാന പൊതുസ്ഥലംമാറ്റ ലിസ്റ്റിൽ കാസർകോട് നഗരസഭയിലെ 19 ജീവനക്കാരെ മറ്റു സ്ഥാപനങ്ങളിലേക്ക് സ്ഥലംമാറ്റിയതിന് പിന്നാലെ ജില്ലാതല സ്ഥലംമാറ്റ കരട് ലിസ്റ്റിൽ കാസർകോട് നഗരസഭയിലെ 25 ഓളം ജീവനക്കാരാണ് സ്ഥലം മാറി പോകാൻ ഒരുങ്ങുന്നത്.

News, Kasaragod, Kerala, Kasaragod Municipality, Govt. Employees, Transfer, Mass transfer of 44 employees in Kasaragod Municipality.

മൊത്തം 44 ജീവനക്കാർ സ്ഥലംമാറിപ്പോകുന്നതോടെ നഗരസഭയുടെ പ്രവർത്തനം താളം തെറ്റുമെന്നാണ് വിമർശനം. നിലവിൽ നഗരസഭയിൽ സെക്രടറി തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. സ്ഥലംമാറിപ്പോയ സെക്രടറിക്ക് പകരം ആരെയും നിയമിച്ചിട്ടില്ല. സെക്രടറിയുടെ ചുമതല വഹിച്ചിരുന്ന ഡെപ്യൂടി സെക്രടറിയും പുതിയ സ്ഥലംമാറ്റ ലിസ്റ്റിൽ ഉൾപെട്ടിരിക്കുകയാണ്. എന്നാൽ പകരം ഈ തസ്തികയിലേക്ക് ആളെ നിയമിച്ചിട്ടില്ല. കൂടാതെ സ്ഥലംമാറ്റ ലിസ്റ്റിൽ ഉൾപെട്ട റവന്യൂ ഇൻസ്പെക്ടർക്ക് പകരവും ആളെ നിയമിച്ചിട്ടില്ല.

ഏറെ ശ്രദ്ധ പതിയേണ്ട ആരോഗ്യ വിഭാഗത്തിലെ 99 ശതമാനം ജീവനക്കാരെയും സ്ഥലംമാറ്റിയിരിക്കുകയാണ്. ഒരു ജൂനിയർ ഹെൽത് ഇൻസ്പെക്ടർ മാത്രമാണ് കാസർകോട് നഗരസഭയിൽ അവശേഷിക്കുന്നത്. ആരോഗ്യ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ പൂർണമായി നിലക്കുമെന്നതാണ് സ്ഥിതി. സ്ഥലംമാറ്റ ഉത്തരവിലൂടെ നഗരസഭയിലേക്ക് വരേണ്ട ജീവനക്കാർ ഇതുവരെ ജോലിയിൽ പ്രവേശിച്ചിട്ടില്ല. അതേസമയം ജോലിയിൽ പ്രവേശിച്ച ഒരു ജൂനിയർ ഹെൽത് ഇൻസ്പെക്ടർ അവധിയെടുത്ത് പോവുകയും ചെയ്തു. എൻജിനീയറിംഗ് വിഭാഗത്തിലും കൂട്ട സ്ഥലംമാറ്റം ഉണ്ടായിട്ടുണ്ട്. കെട്ടിട അപേക്ഷകളും മറ്റും കെട്ടിക്കിടക്കേണ്ട അവസ്ഥ വരും.

News, Kasaragod, Kerala, Kasaragod Municipality, Govt. Employees, Transfer, Mass transfer of 44 employees in Kasaragod Municipality.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 84 ശതമാനത്തിലധികം പദ്ധതി തുക ചിലവഴിച്ച് ജില്ലയിൽ ഒന്നാമതായ നഗരസഭയാണ് കാസർകോട്. സംസ്ഥാന തലത്തിലും മികച്ച നേട്ടം കൈവരിക്കാൻ കാസർകോടിന് കഴിഞ്ഞിരുന്നു. ഇപ്പോഴുള്ള കൂട്ട സ്ഥലംമാറ്റങ്ങൾ നഗരസഭയുടെ പ്രവർത്തനത്തെ താളം തെറ്റിക്കാനുള്ള മനപൂർവ ശ്രമമാണെന്നാണ് ആക്ഷേപം. അതേസമയം, മൂന്ന് വർഷം കഴിഞ്ഞ ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയതെന്നും പകരം നിയമനത്തിൽ ഉണ്ടായ കുറവ് പന്നീട് പരിഹരിക്കുമെന്നുമാണ് അധികാരികൾ നൽകുന്ന വിശദീകരണം.

Keywords: News, Kasaragod, Kerala, Kasaragod Municipality, Govt. Employees, Transfer, Mass transfer of 44 employees in Kasaragod Municipality.
< !- START disable copy paste -->

Post a Comment