Join Whatsapp Group. Join now!
Aster MIMS 25/06/2023

Accident | ബൈകും ബസും കൂട്ടിയിടിച്ച് അപകടം; ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിയ യുവാവിന് ദാരുണാന്ത്യം

ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മരിച്ചു Mangaluru, Accident, M Latheesh, Accidental death

മംഗളൂറു: (www.kasargodvartha.com) ബണ്ട്വാള്‍ കല്ലട്ക്കയില്‍ ഞായറാഴ്ച വൈകുന്നേരമുണ്ടായ വാഹനാപകടത്തില്‍ ബൈക് യാത്രികനായ യുവാവ് മരിച്ചു. കല്ലട്ക്ക ഗോള്‍ട്ടമജലു മുറബൈലുവിലെ എം ലതീഷ്(25) ആണ് അപകടത്തില്‍ പെട്ടത്. മംഗളൂറില്‍ മെകാനികായി ജോലി ചെയ്യുന്ന യുവാവ് ഒഴിവു ദിനത്തില്‍ രാവിലെ പനോളിബൈലു ക്ഷേത്രത്തില്‍ പോയി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. 

വിട്ടല്‍ ഭാഗത്ത് നിന്ന് വരുകയായിരുന്ന 'സെലിന' ബസും ബൈകും കൂട്ടിയിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ യുവാവിനെ ഉടന്‍ മംഗളൂറിലെ ആശുപത്രിയില്‍ എത്തിച്ചു. ഐസിയുവില്‍ ചികിത്സയ്ക്കിടെ വൈകുന്നേരം മരിച്ചു. മംഗളൂരു ട്രാഫിക് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ സി സുതേഷ് സംഭവസ്ഥലം സന്ദര്‍ശിച്ച് കേസ് രജിസ്റ്റര്‍ ചെയ്തു.

Mangalore, News, National, Accident, Top-Headlines, Road Accident, Mangaluru: Man died in road accident.

Keywords: Mangalore, News, National, Accident, Top-Headlines, Road Accident, Mangaluru: Man died in road accident.

Post a Comment