മംഗളൂറു: (www.kasargodvartha.com) പരിചയമുള്ള കുടുംബത്തിലെ 12കാരിയെ പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കി എന്ന പരാതിയില്‍ യുവാവിനെ ഉള്ളാള്‍ പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് ശാഫിയാണ് (28) അറസ്റ്റിലായത്. എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഇര.
പൊലീസ് പറയുന്നത്: കഴിഞ്ഞ ജനുവരിയില്‍ കുട്ടി വീട്ടില്‍ തനിച്ചായ സമയം പീഡിപ്പിച്ചിക്കുകയായിരുന്നുവെന്നാണ് പരാതി. യുവാവ് പല തവണ അക്രമം തുടരുകയായിരുന്നു. പെണ്‍കുട്ടി ഇപ്പോള്‍ ആറ് മാസം ഗര്‍ഭിണിയാണ്. വനിതാ പൊലീസ് സ്റ്റേഷനിലെയും ഉള്ളാള്‍ പൊലീസ് സ്റ്റേഷനിലേയും പൊലീസുകാര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
Keywords: News, Mangalore, News, National, Top-Headlines, Crime, Molestation case, Arrest, Arrested, Mangaluru: Man arrested in molestation case.