പ്രവേശന കവാടത്തിലെ ഏതെങ്കിലുമൊരു പാതയിൽ നിന്ന് വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ, എഎൻപിആർ സംവിധാനത്തിന് കീഴിൽ സ്ഥാപിച്ചിട്ടുള്ള ഉപകരണങ്ങൾ രേഖപ്പെടുത്തും. 10 മിനിറ്റിനുള്ളിൽ വാഹനം പുറത്തിറങ്ങിയാൽ ഗേറ്റ് താനേ തുറക്കും. അതിൽ കൂടുതൽ സമയം അകത്ത് നിൽക്കണമെങ്കിൽ പാർകിംഗ് ഫീസ് നൽകണം. ഇത് ഡിജിറ്റലായോ പണമായോ നൽകാം. ഇതിനായി താഴത്തെ നിലയിൽ ക്രമീകരണങ്ങൾ ഏർപെടുത്തിയിട്ടുണ്ട്.
പാർകിംഗ് ഫീസ് മുൻകൂറായി അടച്ചാൽ, നിശ്ചിത സമയത്തിനപ്പുറം 10 മിനിറ്റ് കൂടി വിമാനത്താവള പരിസരത്ത് വാഹനം പാർക് ചെയ്യാൻ അവസരമുണ്ട്. പുറപ്പെടുമ്പോൾ എക്‌സിറ്റ് ബൂതിൽ പേയ്‌മെന്റ് വൗചർ സ്‌കാൻ ചെയ്യാനുള്ള അവസരമുണ്ട്. 30 മിനിറ്റ്, രണ്ട് മണിക്കൂർ, എട്ട് മണിക്കൂർ, 24 മണിക്കൂർ എന്നിങ്ങനെ പാർകിംഗ് ഫീസിനായി സ്ലോടുകൾ നിശ്ചയിച്ചിട്ടുണ്ട്. പണമടയ്ക്കാൻ ഫാസ്‌റ്റാഗ് ഉപയോഗിക്കുകയാണെങ്കിൽ ഫാസ്‌ടാഗ് വരിയിലൂടെ തടസങ്ങളില്ലാതെ അകത്ത് കടക്കാനും പുറത്തുപോകാനുമാവും. ആംബുലൻസുകൾ അടക്കമുള്ള അടിയന്തര വാഹനങ്ങൾക്കായി പ്രത്യേക പാതയും തുറന്നിട്ടുണ്ട്.
Keywords: Mangalore Airport, Parking, Mangalore News, Expatriates, Air, Karnataka, Fastag, Journey, Toll, Mangaluru International Airport gets automatic number plate recognition system to improve parking experience.