Join Whatsapp Group. Join now!
Aster MIMS 25/06/2023

Body Found | തടാകത്തില്‍ കാണാതായ 2 യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

4 പേര്‍ നീന്തിക്കയറി Mangaluru, Missing, Drowned, A N Varun, K Veekshith, Lake

മംഗളൂറു: (www.kasargodvartha.com) പഡ്പു ആലപെ തടാകത്തില്‍ കാണാതായ രണ്ട് യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. നഗര പരിസര നിവാസികളായ എ എന്‍ വരുണ്‍ (26), കെ വീക്ഷിത് (26) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച വൈകുന്നേരം ഇവര്‍ ഉള്‍പെടെ ആറ് യുവാക്കളാണ് തടാകത്തില്‍ ഇറങ്ങിയത്. അപ്രതീക്ഷിത ആഴമുള്ളതിനാല്‍ ആറു പേരും മുങ്ങിപ്പോവുകയായിരുന്നു. നാലുപേര്‍ അവശനിലയില്‍ നീന്തിക്കയറിയിരുന്നു എന്നും പൊലീസ് വ്യക്തമാക്കി.

Mangaluru, News, National, Missing, Death,  Mangaluru: Bodies of two missing youth found in lake.

പരിസരവാസികള്‍ അറിയിച്ച് എത്തിയ പൊലീസും അഗ്‌നിശമന സേനയും നടത്തിയ തിരച്ചലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ടത്തിനായി മോര്‍ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

Keywords: Mangaluru, News, National, Missing, Death,  Mangaluru: Bodies of two missing youth found in lake.

Post a Comment