Arrested | മംഗ്‌ളൂറില്‍ മെഡികല്‍ വിദ്യാര്‍ഥിക്ക് നേരെ സദാചാര അക്രമമെന്ന് പരാതി; 2 പേര്‍ അറസ്റ്റില്‍
Jul 22, 2023, 23:17 IST
മംഗ്‌ളുറു: (www.kasargodvartha.com) സഹപാഠികള്‍ക്കൊപ്പം ബീച് സന്ദര്‍ശിച്ച് മടങ്ങുകയായിരുന്ന മെഡികല്‍ വിദ്യാര്‍ഥിയെ ഇരുചക്ര വാഹനത്തില്‍ പിന്തുടര്‍ന്ന് സദാചാര അക്രമം നടത്തിയതായി പരാതി. പരുക്കേറ്റ വിദ്യാര്‍ഥിയുടെ പരാതിയില്‍ രണ്ട് പേരെ മംഗ്‌ളുറു ഉര്‍വ പൊലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ കന്നഡയിലെ ദീക്ഷിത് എന്ന ദീക്ഷിത് ആലപെ (32), ലോയിഡ് പിന്റോ (32) എന്നിവരാണ് അറസ്റ്റിലായത്. അക്രമത്തിന് ഇരയായ വിദ്യാര്‍ഥി മുഹമ്മദ് ഹദീസിന്റെ (20) പരാതിയില്‍ കേസെടുത്താണ് അറസ്റ്റ്.
'മംഗ്‌ളൂറില്‍ മെഡികല്‍ കോളജില്‍ ഹോസ്പിറ്റല്‍ മാനജ്‌മെന്റ് കോഴ്‌സിന് പഠിക്കുന്ന നാല് വിദ്യാര്‍ഥിനികളും രണ്ട് വിദ്യാര്‍ഥികളും ഒരുമിച്ച് വെള്ളിയാഴ്ച വൈകുന്നേരം പണമ്പൂര്‍ ബീച് സന്ദര്‍ശിച്ചിരുന്നു. ഇവരെ നിരീക്ഷിച്ച യുവാക്കള്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും വ്യത്യസ്ത മതങ്ങളില്‍ പെട്ടവരാണെന്ന് മനസിലാക്കി. തിരിച്ചുവരുമ്പോള്‍ സ്‌കൂട്ടറില്‍ പിന്തുടര്‍ന്ന അക്രമികള്‍ ബജല്‍-കാപികാഡ് ഏഴാം ക്രോസില്‍ എത്തിയപ്പോള്‍ മുഹമ്മദ് ഹഫീസിനെ മര്‍ദിക്കുകയായിരുന്നു', പൊലീസ് പറയുന്നു. അറസ്റ്റിലായവരുടെ സ്‌കൂടറും മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തു.

Keywords: Mangalore, Medical Student, Urwa, Karnataka News, Mangalore News, Crime, Arrested, Mangalore: Two arrested in moral policing case.
< !- START disable copy paste --> 