city-gold-ad-for-blogger

Arrested | മയക്കുമരുന്ന് മാഫിയ കൊല: 4 പ്രതികള്‍ കൂടി അറസ്റ്റില്‍

മംഗളൂറു: (www.kvartha.com) മയക്കുമരുന്ന് മാഫിയക്കിടയിലെ പോരില്‍ യുവാവ് കൊല്ലപ്പെട്ടെന്ന കേസില്‍ നാല് പ്രതികളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ദാവൂദ് ആമിര്‍(25), കെ അഫ്രിദി (23), കെ എ അബ്ദുര്‍ റശീദ് (23), സി മുഹമ്മദ് ഇര്‍ശാദ് (24) എന്നിവരാണ് അറസ്റ്റിലായത്. വി റിസ് വാന്‍ (36), എം സൈനുല്ല (28)എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ബണ്ട്വാള്‍ റൂറല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കുക്കാജെയിലെ എം സവാദിനെ(35) കൊന്ന് മൃതദേഹം ചര്‍മാടി ചുരത്തില്‍ തള്ളി എന്ന കേസിലാണ് അറസ്റ്റ്. കഴിഞ്ഞ മാസം എട്ടിനാണ് ചുരത്തില്‍ ദേവരമനെയില്‍ അജ്ഞാത ജഡം കണ്ടെത്തിയതായി പൊലീസിന് വിവരം ലഭിച്ചത്. കഞ്ചാവും മറ്റു മയക്കുമരുന്നുകളും വിപണനം ചെയ്യുന്ന സംഘത്തില്‍ കണ്ണിയായിരുന്ന സവാദ് ഏറെക്കാലം വീട്ടില്‍ നിന്ന് അകന്നു നില്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Arrested | മയക്കുമരുന്ന് മാഫിയ കൊല: 4 പ്രതികള്‍ കൂടി അറസ്റ്റില്‍

തിരിച്ചുവന്ന യുവാവിനെ 10 ദിവസമായി കാണാതായ വേളയില്‍ കണ്ട ജഡം സവാദിന്റേതാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. കഞ്ചാവ് വിപണനവുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് മംഗളൂറു ബങ്കരയില്‍ നിന്ന് കൊലപ്പെടുത്തി ജഡം ചുരത്തില്‍ എറിയുകയായിരുന്നു എന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

Keywords: Mangalore, News, National, Accused, Murder Case, Arrest, Arrested,  Managalore: 4 more accused arrested in muder case.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia