Join Whatsapp Group. Join now!
Aster MIMS 25/06/2023

Arrested | 'വാട്‌സ് ആപ് ഗ്രൂപില്‍ പ്രകോപനമുണ്ടാക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തു'; 67 കാരന്‍ അറസ്റ്റില്‍

സാമൂഹ്യ മാധ്യമങ്ങളില്‍ നിരീക്ഷണം തുടരുമെന്ന് പൊലീസ് Police FIR, Youth League, Kanhangad, കാസറഗോഡ് വാര്‍ത്തകള്‍, Cyber Cell, Social Media
കാസര്‍കോട്: (www.kasargodvartha.com) വാട്‌സ് ആപ് ഗ്രൂപില്‍ പ്രകോപനമുണ്ടാക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തെന്ന കേസില്‍ 67 കാരന്‍ അറസ്റ്റില്‍. മുമ്പ് നിര്‍മിച്ച ഒരു വീഡിയോ, വിദ്വേഷവും പ്രകോപനപരവുമായ രീതിയില്‍ എഡിറ്റ് ചെയ്ത് കാഞ്ഞങ്ങാട്ടെ റാലിയിലെ വിദ്വേഷ മുദ്രാവാക്യങ്ങള്‍ ഉള്‍പെടുത്തി പ്രചരിപ്പിച്ചുവെന്നതിന് ഗ്രൂപ് അഡ്മിനെതിരെ രണ്ട് ദിവസം മുമ്പ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അതിന് പിന്നാലെയാണ് 67 കാരന്‍ അറസ്റ്റിലായത്.
        
Police FIR, Youth League, Kanhangad, Cyber Cell, Social Media, Kerala News, Kasaragod News, Politics, Controversy, Kanhangad News, Crime News, Kasaragod Police, Man arrested for hate post on WhatsApp.

കാഞ്ഞങ്ങാട്ട് യൂത് ലീഗ് നടത്തിയ മണിപ്പൂര്‍ ഐക്യദാര്‍ഢ്യ റാലിയില്‍ നടന്ന വിദ്വേഷ മുദ്രാവാക്യവുമായി ബന്ധപ്പെട്ട് പൊലീസ് സാമൂഹ്യ മാധ്യമങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അതിന്റെ ഭാഗമായാണ് വയോധികന്‍ പിടിയിലായത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.

സാമൂഹ്യ മാധ്യമങ്ങളില്‍ ഇത്തരത്തില്‍ പ്രകോപനപരമായ വ്യാജ പ്രചാരണം നടത്തുന്നവരെ നിരീക്ഷിച്ചു വരികയാണ് പൊലീസ്. ഇനിയും ഇത്തരക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന, സൈബര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ പി നാരായണന്‍ എന്നിവര്‍ അറിയിച്ചു.
       
Police FIR, Youth League, Kanhangad, Cyber Cell, Social Media, Kerala News, Kasaragod News, Politics, Controversy, Kanhangad News, Crime News, Kasaragod Police, Man arrested for hate post on WhatsApp.

Keywords: Police FIR, Youth League, Kanhangad, Cyber Cell, Social Media, Kerala News, Kasaragod News, Politics, Controversy, Kanhangad News, Crime News, Kasaragod Police, Man arrested for hate post on WhatsApp.
< !- START disable copy paste -->

Post a Comment