city-gold-ad-for-blogger

Obituary | ഹജ്ജ് തീര്‍ഥാടകയായ തൃശൂര്‍ സ്വദേശിനി മക്കയില്‍ നിര്യാതയായി

റിയാദ്: (www.kasargodvartha.com) ഹജ്ജിനെത്തിയ തൃശൂര്‍ സ്വദേശിനി മക്കയില്‍ നിര്യാതയായി. തൃശൂര്‍ ചാവക്കാട് അകലാട് മുന്നൈനി സ്വദേശിനി സുലൈഖ (61) ആണ് മരിച്ചത്. ജംറയിലെ കല്ലേറിന് ശേഷം അസുഖത്തെ തുടര്‍ന്ന് മക്കയിലെ അസീസിയ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഗുരുവായൂര്‍ മുന്‍ എംഎല്‍എ കെവി. അബ്ദുല്‍ ഖാദര്‍ ഇടപെട്ടതിനെ തുടര്‍ന്ന് നവോദയ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെയാണ് മരണം. 

Obituary | ഹജ്ജ് തീര്‍ഥാടകയായ തൃശൂര്‍ സ്വദേശിനി മക്കയില്‍ നിര്യാതയായി

ഭര്‍ത്താവ്: അഹ് മദ് അലി. രണ്ട് മക്കളുണ്ട്. നിയമനടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി ജിദ്ദയിലെ നവോദയ പ്രവര്‍ത്തകന്‍ ശറഫു കാളികാവിന്റ്റെ നേതൃത്വത്തിലുള്ള സംഘം രംഗത്തുണ്ട്.

Keywords: Saudi Arabia, Makkah, Woman, Hajj Pilgrim, Obituary,  Malayali woman died in Makkah.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia