മംഗളൂരു: (www.kasargodvartha.com) വൈദ്യുതി ലൈനില്‍ വീണ മരച്ചില്ല നീക്കാന്‍ 2000 രൂപ കൈക്കൂലി വാങ്ങിയെന്ന സംഭവത്തില്‍ 'മെസ്‌കോം' ജീവനക്കാരനെ ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തു. ലൈന്‍മാന്‍ കെ ആര്‍ രമേശ് (28) ആണ് അറസ്റ്റിലായത്.
പൊലീസ് പറയുന്നത്: മഴക്കാലത്തെ വൈദ്യുതി തടസങ്ങള്‍ നീക്കാന്‍ നിയോഗിച്ച ജീവനക്കാരില്‍ ഒരാളാണ് രമേശ്. ബൈന്തൂരിലെ വീട്ടുവളപ്പില്‍ നിന്ന് ലൈനില്‍ പൊട്ടി വീണ ചില്ല നീക്കാന്‍ ഇയാള്‍ പണം ആവശ്യപ്പെടുകയായിരുന്നു. വീട്ടുടമ നല്‍കിയ പരാതിയനുസരിച്ച് ലോകായുക്ത മംഗളൂരു ഡിവിഷന്‍ ഒരുക്കിയ വലയില്‍ കുടുങ്ങിയ ലൈന്‍മാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായി.
Keywords: Mangalore, News, National, Lineman, Bribe case, Police, Complaint, Arrest, Arrested, Lineman arrested in bribe case.