Join Whatsapp Group. Join now!
Aster MIMS 25/06/2023

KUWJ | മാധ്യമ പ്രവര്‍ത്തകരുടെ വീടുകളിലെ റെയ്ഡിനെ അപലപിച്ച് കെയുഡബ്ല്യൂജെ; കേരള പൊലീസിന്റെ അന്തസ് കെടുത്തുന്ന നടപടിയെന്ന് സംഘടന

'പലരുടെയും മൊബൈല്‍ ഫോണ്‍ അടക്കം പിടിച്ചെടുത്തു' Journalists, KUWJ, Malayalam News, കേരള വാര്‍ത്തകള്‍
തിരുവനന്തപുരം: (www.kasargodvartha.com) മാധ്യമ പ്രവര്‍ത്തകരുടെ വീടുകളില്‍ നടക്കുന്ന പൊലീസ് റെയ്ഡിനെ അപലപിക്കുന്നതായും ഉടമയെ കിട്ടിയില്ലെങ്കില്‍ തൊഴിലാളികളെ ഒന്നാകെ കേസില്‍ കുടുക്കുമെന്ന ഭീഷണി കേരള പൊലീസിന്റെ അന്തസ് കെടുത്തുന്ന നടപടിയാണെന്നും കേരള യൂനിയന്‍ ഓഫ് വര്‍കിങ് ജേര്‍ണലിസ്റ്റ്സ് (KUWJ).
          
Journalists, KUWJ, Malayalam News, Kerala News, Thiruvananthapuram, KUWJ against raid on houses of journalists.

മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ സ്ഥാപന ഉടമ ഷാജന്‍ സ്‌കറിയക്ക് എതിരെയുളള കേസിന്റെ പേരില്‍ അവിടെ തൊഴിലെടുക്കുന്ന സ്ത്രീകള്‍ അടക്കമുളള മാധ്യമ പ്രവര്‍ത്തകരുടെയെല്ലാം വീടുകളിലും ബന്ധു വീടുകളിലും പൊലീസ് റെയ്ഡ് നടത്തുകയാണ് പൊലീസ് ചെയ്യുന്നത്. പലരുടെയും മൊബൈല്‍ ഫോണ്‍ അടക്കം പൊലീസ് പിടിച്ചെടുത്തു. കേരളത്തില്‍ കേട്ടുകേള്‍?വി ഇല്ലാത്ത നടപടിയാണിത്.

മറുനാടന്‍ മലയാളിക്കും അതിന്റെ ഉടമ ഷാജന്‍ സ്?കറിയക്കും എതിരെ കേസുണ്ടെങ്കില്‍ അതില്‍ അന്വേഷണം നടത്തുകയും കുറ്റക്കാരാണെങ്കില്‍ ശിക്ഷിക്കുകയും വേണമെന്ന് തന്നെയാണ് യൂണിയന്‍ നിലപാട്. മറുനാടന്‍ മലയാളിയുടെ മാധ്യമ രീതിയോട് യൂണിയന് യോജിപ്പുമില്ല.

എന്നാല്‍ ഉടമയ്ക്ക് എതിരായ കേസിന്റെ പേരില്‍ അവിടെ തൊഴില്‍ എടുക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെയാകെ വീടുകളില്‍ റെയ്ഡ് നടത്തുന്നത് പ്രതിഷേധാര്‍ഹവും പൊലീസ് അന്വേഷിക്കുന്ന പ്രതിയെ കിട്ടിയില്ലെന്ന പേരില്‍ അയാളുടെ ഉടമസ്ഥതയിലുള സ്ഥാപനത്തിലെ മാധ്യമ പ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡ് നടത്തുന്ന പൊലീസ് നടപടി അപലപനീയമാണെന്നും പ്രസിഡന്റ് എം വി വിനീതയും ജെനറല്‍ സെക്രടറി ആര്‍ കിരണ്‍ ബാബുവും പ്രസ്താവനയില്‍ പറഞ്ഞു.

Keywords: Journalists, KUWJ, Malayalam News, Kerala News, Thiruvananthapuram, KUWJ against raid on houses of journalists.
< !- START disable copy paste -->

Post a Comment