കുമ്പള: (www.kasargodvartha.com) മഴക്കെടുതിയില്‍ ദുരിതത്തിലായി കുമ്പള സുനാമി കോളനി നിവാസികള്‍. നിര്‍ത്താതെ പെയ്യുന്ന പെരുമഴ വന്‍ നാശനഷ്ടങ്ങള്‍ക്കാണ് വഴിവെച്ചത്. പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതോടെ പുതുതായി നിര്‍മിച്ച സര്‍വീസ് റോഡുകള്‍ പോലും വലിയ തോതിലുള്ള തകര്‍ച നേരിടുകയാണ്. ദേശീയപാതയില്‍ എങ്ങും പാതാളക്കുഴികളും, വെള്ളക്കെട്ടും രൂപപ്പെട്ടതോടെ ഗതാഗത സ്തംഭനത്തിനും കാരണമാകുന്നു.
കുമ്പള മാവിനകട്ട, ആരിക്കാടി ജംഗ്ഷന്‍, മൊഗ്രാല്‍ ടൗണ്‍, മൊഗ്രാല്‍പുത്തൂര്‍ ദേശീയപാതയിലാണ് വെള്ളക്കെട്ട് രൂക്ഷമായിട്ടുള്ളത്. ഇവിടങ്ങളില്‍ റോഡ് തകര്‍ച്ചയും പൂര്‍ണ്ണമാണ്. ഇനിയും മഴ കനത്താല്‍ ദേശീയപാത വഴിയുള്ള ഗതാഗതത്തിന് തടസ്സം നേരിടുമെന്ന് പ്രദേശവാസികള്‍ക്ക് ആശങ്കയുമുണ്ട്.
കുമ്പളയിലെ സുനാമി കോളനിയില്‍ മണ്ണിടിച്ചില്‍ കാരണം മീന്‍പിടുത്തത്തൊഴിലാളികള്‍ക്കായി നിര്‍മിച്ച് നല്‍കിയ വീടുകള്‍ ഭീഷണിയിലാണ്. ബുധനാഴ്ച (26.07.2023) ഒരു വീടിന്റെ അടുക്കള ഭാഗം തകര്‍ന്നുവീണിട്ടുണ്ട്. നാലോളം വീടുകള്‍ അപകടഭീഷണിയിലാണ്. കുടുംബങ്ങളെ മാറ്റി താമസപ്പിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് മീന്‍പിടുത്തത്തൊഴിലാളികളുടെ ആവശ്യം. റവന്യൂ അധികൃതരും, പഞ്ചായത് ഭരണസമിതി അംഗങ്ങളും അപകട ഭീഷണി നേരിടുന്ന സുനാമി കോളനിയിലെ വീടുകള്‍ സന്ദര്‍ശിച്ചു.
സ്‌കൂളുകള്‍ക്ക് അവധിയില്ലാത്തതിനാല്‍ വളരെ ജാഗ്രതയോടെയാണ് വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ പോകുന്നത്. പലയിടങ്ങളിലുള്ള വന്‍കുഴികളും, വെള്ളക്കെട്ടും രക്ഷിതാക്കളെ ആശങ്കയിലാക്കുന്നുണ്ട്. അതിനിടെ ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം സ്‌കൂള്‍ പിടിഎ, അധ്യാപകര്‍, ഗ്രാമപഞ്ചായത് അംഗങ്ങള്‍ ഈ വിഷയത്തില്‍ ജാഗ്രത പാലിക്കുന്നുമുണ്ട്.
Keywords: News, Kerala, Kerala-News, Top-Headlines, Weather, Weather-News, Kumbla, Tsunami Colony, Residents, Rain Disaster, Kumbla Tsunami Colony Residents suffering rain disaster.