മംഗളൂറു: (www.kasargodvartha.com) കുടക് പൊലീസ് ബുധനാഴ്ച നടത്തിയ കഞ്ചാവ് വേട്ടയില്‍ എട്ട് യുവാക്കള്‍ അറസ്റ്റിലായി. 1.243 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കെ റാശിദ്(23), എച് ആര്‍ സുധീഷ് (23), എം ഇംറാന്‍ ഖാന്‍ (35), എം പ്രകാശ്(24), എച് എം ശാന്തകുമാര്‍ (27), എസ് എം സജീര്‍(37), എം ഇ നിയാസ്(35), കെ എം ഇംറാന്‍ ഖാന്‍ (46) എന്നിവരാണ് അറസ്റ്റിലായത്.
വീരാജ്‌പേട്ട സര്‍ക്ള്‍ ഇന്‍സ്‌പെക്ടര്‍ ബി എസ് ശിവരുദ്രപ്പയുടേയും വീരാജ്‌പേട്ട റൂറല്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ സി സി മഞ്ചുനാഥിന്റേയും നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. കഡനൂര്‍-നപോക് ലു റോഡ് ജന്‍ക്ഷനില്‍ നിന്ന് കഞ്ചാവ് വില്‍പനക്കിടെയാണ് യുവാക്കള്‍ പിടിയിലായതെന്ന് കുടക് ജില്ല പൊലീസ് സൂപ്രണ്ട് കെ രാമരാജന്‍ പറഞ്ഞു.
Keywords: Mangalore, News, National, Arrest, Arrested, Crime, Police, Kudak: Ganja seized; 8 arrested.