കോഴിക്കോട്: (www.kasargodvartha.com) ചെത്ത് തൊഴിലാളിയെ തെങ്ങിന്‍ തടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കട്ടിപ്പാറ ചമലില്‍ കുന്നിപ്പള്ളി റെജി (50) ആണ് മരിച്ചത്. കട്ടിപ്പാറ ചമലില്‍ ആണ് സംഭവം നടന്നത്. തെങ്ങില്‍ നിന്നും വീണതാണെന്നാണ് സംശയിക്കുന്നത്. ചമലിന് സമീപം വെണ്ടേക്കുംചാല്‍ റൂബി ക്രഷറിന് സമീപം കൃഷിയിടത്തിലാണ് റെജിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കള്ള് ചെത്തിനായി രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയ റെജി തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വൈകിട്ട് ഏഴ് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കോഴിക്കോട് മെഡികല്‍ കോളജ് മോര്‍ചറിയിലേക്ക് മാറ്റി. സംസ്‌കാരം പോസ്റ്റ്‌മോര്‍ട നടപടികള്‍ക്കു ശേഷം തൃശൂരില്‍ നടക്കും.
ഭാര്യ: വിനീത മക്കള്‍ : അഭിരാം, അഭിന.
Keywords: Kozhikode, News, Kerala, Found dead, Kozhikode: 50 year old man found dead.