Join Whatsapp Group. Join now!
Aster MIMS 25/06/2023

AIIMS | കേരളത്തിന്റെ എയിംസ് സ്വപ്‌നങ്ങൾ ഇനിയും ഏറെ അകലെ; തിരിച്ചടിയായി കേന്ദ്രമന്ത്രിയുടെ മറുപടിയും; കാസർകോടിനും നിരാശ

കേന്ദ്രമന്ത്രിയുടെ ഏറ്റവും പുതിയ പ്രതികരണമാണ് ഇത്തരമൊരു സൂചന നൽകുന്നത് AIIMS, Health Sector, Central Govt, Malayalam News, കാസറഗോഡ് വാർത്തകൾ
കാസർകോട്: (www.kasargodvartha.com) സംസ്ഥാന സർകാരിന്റെ നിർദേശം കേന്ദ്രസർകാരിന് അനുകൂലമാകാത്തതിനാൽ കേരളത്തിൽ ഓൾ ഇൻഡ്യ ഇൻസ്റ്റിറ്റ്യൂട് ഓഫ് മെഡികൽ സയൻസസ് (AIIMS) സ്ഥാപിക്കുന്നതിന് ഉടൻ അനുമതി ലഭിച്ചേക്കില്ലെന്ന് സൂചന. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രി ഭാരതി പ്രവീൺ പവാറിന്റെ ഏറ്റവും പുതിയ പ്രതികരണമാണ് ഇത്തരമൊരു സൂചന നൽകുന്നത്.

News, Kasaragod, Kerala, AIIMS, Health Sector, Central Govt, Kerala's AIIMS dreams are still far away.

കഴിഞ്ഞ ദിവസം രാജ്യസഭയിൽ ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന (PMSSY) പദ്ധതി പ്രകാരം ഇതുവരെ രാജ്യത്ത് 22 പുതിയ എയിംസുകൾ സ്ഥാപിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ടെങ്കിലും കേരളത്തിൽ എയിംസ് സ്ഥാപിക്കണമെന്ന സംസ്ഥാന സർകാരിന്റെ ആവശ്യം പിഎംഎസ്എസ് വൈയുടെ നിലവിലെ ഘട്ടത്തിൽ പരിഗണിച്ചിട്ടില്ലെന്ന് മന്ത്രി മറുപടി നൽകി.

അതേസമയം, കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് കേന്ദ്രസർകാർ നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനോടും തന്നോടും പറഞ്ഞിരുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. കേരളത്തിന്റെ യഥാർഥ ആവശ്യങ്ങളോടുള്ള കേന്ദ്രത്തിന്റെ അവഗണനയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും ഇത് തികച്ചും ദൗർഭാഗ്യകരമാണെന്നും ആരോഗ്യമന്ത്രിയെ ഉദ്ധരിച്ച് ദി ഹിന്ദു റിപോർട് ചെയ്തു.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേരളം എയിംസിനായി കാത്തിരിക്കുകയാണ്. കേന്ദ്ര പ്രഖ്യാപനം ഉണ്ടായാല്‍ സ്ഥാപനം സാക്ഷാത്കരിക്കാനുള്ള നടപടികള്‍ കേരളത്തില്‍ ഏറെ മുന്നോട്ടു പോയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ കിനാലൂർ, തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട താലൂക്, കോട്ടയം, എറണാകുളം ജില്ലകളിലെ സ്ഥലങ്ങൾ എന്നിങ്ങനെ എയിംസ് സ്ഥാപിക്കാൻ നിർദിഷ്ട നാല് സ്ഥലങ്ങൾ കേരള സർകാർ കണ്ടെത്തിയിട്ടുണ്ടെന്നാണ് ആരോഗ്യമന്ത്രി പറയുന്നു.

ഇതിൽ കോഴിക്കോട് ജില്ലയിലെ താമരശ്ശേരിക്കടുത്ത് കിനാലൂരില്‍ എയിംസ് സ്ഥാപിക്കാൻ വലിയ ശ്രമമാണ് സംസ്ഥാന സർകാർ നടത്തുന്നതെന്നാണ് റിപോർടുകൾ. എന്നാൽ ആരോഗ്യ രംഗത്ത് ഏറെ അവഗണന നേരിടുന്ന കാസർകോട് ജില്ലയിൽ എയിംസ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. ഇതിനായി ശക്തമായ സമരങ്ങളും സമ്മർദവും നടന്നുവരുന്നുണ്ട്. എന്നിരുന്നാലും സംസ്ഥാന സർകാർ നിർദേശിച്ച സ്ഥലങ്ങളിൽ കാസർകോട് ഇല്ലെന്നതാണ് വസ്തുത.

News, Kasaragod, Kerala, AIIMS, Health Sector, Central Govt, Kerala's AIIMS dreams are still far away.

ആരോഗ്യരംഗത്ത് കാസർകോട്ടെ അവസ്ഥ പരിതാപകരമാണ്. വിദഗ്ധ ചികിത്സയ്ക്കായി അയൽ സംസ്ഥാനത്തെയോ ജില്ലകളെയോ ആശ്രയിക്കേണ്ടി വരുന്നു. കോവിഡ് മൂർച്ഛിച്ച കാലത്ത് കർണാടക അതിർത്തി അടച്ചത് മൂലം വിദഗ്ധ ചികിത്സ കിട്ടാതെ 20 ലധികം പേരാണ് കാസർകോട്ട് മരിച്ചത്. എൻഡോസൾഫാൻ ദുരിതബാധിതരുള്ള ജില്ല കൂടിയാണ് കാസർകോട്. ഉക്കിനടുക്കയിൽ മെഡികൽ കോളജിനായി തറക്കല്ലിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇതുവരെ നിർമാണം പൂർത്തിയായിട്ടില്ല. എയിംസിനായി സംസ്ഥാന സർകാരിന്റെ ശുപാർശയിൽ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര സർകാരാണ്. എന്നിരുന്നാലും, ശക്തമായ സമ്മർദത്തിന്റെ ഫലമായി അനുകൂല തീരുമാനം ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരിക്കെ പുതിയ സംഭവ വികാസങ്ങൾ കാസർകോടിനും നിരാശയാണ് സമ്മാനിക്കുന്നത്.

Keywords: News, Kasaragod, Kerala, AIIMS, Health Sector, Central Govt, Kerala's AIIMS dreams are still far away.
< !- START disable copy paste -->

Post a Comment