തിരുവനന്തപുരം: (www.kasargodvartha.com) സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ബുധനാഴ്ച (05/07/2023) മുതല്‍ തുടങ്ങും. ആദ്യ ഘട്ടത്തിലെ മൂന്ന് അലോട്‌മെന്റുകള്‍ പൂര്‍ത്തായതിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം നേരത്തെയാണ് ക്ലാസുകള്‍ തുടങ്ങുന്നത്. അതിനാല്‍ കൂടുതല്‍ അധ്യയന ദിവസങ്ങള്‍ ലഭിക്കും.
അതേസമയം സപ്ലിമെന്ററി അലോട്‌മെന്റുകളും സീറ്റ് കിട്ടാത്തവര്‍ക്ക് സൗകര്യമൊരുക്കാനുള്ള ശ്രമവും തുടരും. ക്ലാസുകള്‍ തുടങ്ങാന്‍ തടസങ്ങളില്ലെന്ന് തിങ്കളാഴ്ച വിദ്യാഭ്യാസ മന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ തീരുമാനിച്ചിരുന്നു.
ഓരോ സ്‌കൂളിലും പൊതുപരിപാടി വച്ച ശേഷമായിരിക്കും കുട്ടികളെ വരവേല്‍ക്കുക. ക്ലാസുകള്‍ തുടങ്ങുന്നതിന്റെ ഭാഗമായി സ്‌കൂളുകളില്‍ ക്ലാസ് മുറികളുടെ ശുചീകരണ പ്രവൃത്തികള്‍ തുടങ്ങി.
Keywords: Thiruvananthapuram, News, Kerala, Education, Top-Headlines, Class, Plus One Class, Kerala: Plus one classes start from tomorrow.