മനുഷ്യജീവിതത്തിന്റെ ലക്ഷ്യം അറിവ് നേടലാണെന്നും വിനയമാണ് അറിവിന്റെ ഫലമെന്നും ഗവര്‍ണര്‍ പറഞ്ഞു. അറിവ് നേടുമ്പോള്‍ അല്ല അത് മറ്റുള്ളവരുമായി പങ്കുവെക്കുമ്പോള്‍ മാത്രമേ വിദ്യാഭ്യാസം പൂര്‍ത്തിയാകൂയെന്നും അദ്ദേഹം പറഞ്ഞു. വ്യത്യസ്ത ആശയങ്ങള്‍ പഠിക്കാനുള്ള അവസരങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ഉണ്ടാകണം. ഇത് വിദ്യാര്‍ത്ഥികളുടെ ചിന്താ പ്രക്രിയ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. നൂതന ആശയങ്ങളുമായി മുന്നോട്ടു വരാന്‍ കഴിവുള്ളവര്‍ക്കേ ലോകത്ത് പുരോഗതി കൈവരിക്കാന്‍ കഴിയൂ എന്നും ഗവര്‍ണര്‍ പറഞ്ഞു.
കേരള കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. എച് വെങ്കടേശ്വര്‍ലു അധ്യക്ഷത വഹിച്ചു. എഐസിടിഇ വൈസ് ചെയര്‍മാന്‍ ഡോ. അഭയ് ജെറെ, കോഴിക്കോട് എന്‍ഐടി ഡയറക്ടര്‍ പ്രൊഫ. പ്രസാദ് കൃഷ്ണ, ദേശീയ പട്ടികജാതി പട്ടികവര്‍ഗ ന്യൂനപക്ഷ വിദ്യാഭ്യാസ മോണിറ്ററിംഗ് സമിതി അംഗം എ വിനോദ്, കേന്ദ്രീയ വിദ്യാലയ സംഘതന്‍ ഡെപ്യൂടി കമീഷനര്‍ എന്‍ സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. അകാഡമിക് ഡീന്‍ അമൃത് ജി കുമാര്‍ സ്വാഗതവും വിദ്യാഭ്യാസ വികാസ കേന്ദ്രം സംസ്ഥാന അധ്യക്ഷന്‍ എന്‍ സി ഇന്ദുചൂഡന്‍ നന്ദിയും പറഞ്ഞു.
കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാഭ്യാസവകുപ്പും വിദ്യാഭ്യാസ സംരക്ഷണസമിതിയും സംയുക്തമായാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. വ്യാഴാഴ്ച മുതല്‍ മൂന്നു ദിവസങ്ങളിലായാണ് പരിപാടി. വിദ്യാഭ്യാസത്തിലൂടെ ആത്മനിര്‍ഭര്‍ ഭാരതം എന്നതാണ് പ്രമേയം. നൂതന വിദ്യാഭ്യാസ ആശയങ്ങളുടെ പ്രദര്‍ശനവും സംവാദവുമാണ് പരിപാടിയുടെ പ്രത്യേകത. തിരഞ്ഞെടുക്കപ്പെട്ട 50ഓളം സ്‌കൂളുകളും അധ്യാപക പരിശീലന സ്ഥാപനങ്ങളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും ഇതിന്റെ ഭാഗമാവും. വിദ്യാര്‍ഥികളുടെ സമഗ്രവികാസം, പരിസ്ഥിതിപ്രവര്‍ത്തനം, ഭാരതീയ ജ്ഞാനപരമ്പരയും ഭാഷയും, തൊഴില്‍ നൈപുണി, സമഗ്രമൂല്യനിര്‍ണയം എന്നീ അഞ്ച് വിഷയങ്ങളില്‍ നടപ്പാക്കിയ മാതൃകകളും പരിപാടിയുടെ ഭാഗമായി പ്രദര്‍ശിപ്പിക്കും.
Keywords: Kerala Governor, Arif Mohammad Khan, Education, Periya, Kerala News, Kasaragod News, Malayalam News, Kerala Governor Arif Mohammad Khan about education.
< !- START disable copy paste -->