Join Whatsapp Group. Join now!
Aster MIMS 25/06/2023

Degree | കേരള കേന്ദ്ര സര്‍വകലാശാലയില്‍ കൂടുതല്‍ 4 വര്‍ഷ ബിരുദ കോഴ്‌സുകള്‍ ആരംഭിക്കും; ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍

70 കോടി രൂപയുടെ പ്രവൃത്തികള്‍ ഉടന്‍ Kerala Central University, Degree Programs, Education, Malayalam News, കാസറഗോഡ് വാര്‍ത്തകള്‍
കാസര്‍കോട്: (www.kasargodvartha.com) കേരള കേന്ദ്ര സര്‍വകലാശാലയില്‍ പുതിയ ദേശീയ വിദ്യാഭ്യാസ നയം (NEP 2020) നിര്‍ദേശിക്കുന്ന നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ കൂടുതലായി ആരംഭിക്കുമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എജ്യൂകേഷന്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് എന്നീ വകുപ്പുകളില്‍ ഈ വര്‍ഷം മുതല്‍ നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ ആരംഭിക്കുന്നുണ്ട്. എജ്യൂകേഷന്‍ വകുപ്പില്‍ ബിഎസ്സി ബിഎഡ് (ഫിസിക്സ്), ബിഎസ്സി ബിഎഡ് (സുവോളജി), ബിഎ ബിഎഡ് (ഇംഗ്ലീഷ്), ബിഎ ബിഎഡ് (എകണോമിക്സ്), ബികോം ബിഎഡ് എന്നീ ഇന്റഗ്രേറ്റഡ് ടീചര്‍ എജ്യൂകേഷന്‍ പ്രോഗ്രാമുകളാണ് ആരംഭിക്കുന്നത്. ബി കോം ബിഎഡിന് 50ഉം മറ്റുള്ളവക്ക് 25 വീതവും സീറ്റുകളാണുള്ളത്.
             
Kerala Central University, Degree Programs, Education, Malayalam News, Kerala News, Kasaragod News, Kerala Central University will start more 4-year degree programs.

ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ നിലവിലുള്ള മൂന്ന് വര്‍ഷ യുജി പ്രോഗ്രാം ഈ വര്‍ഷം മുതല്‍ നാല് വര്‍ഷ ബിരുദ പ്രോഗ്രാമായി മാറ്റും. ബിഎ ഓണേഴ്സ് വിത് റിസര്‍ച് ഇന്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് എന്നതാണ് പ്രോഗ്രാം. പ്രധാന ഐഛിക വിഷയത്തില്‍ മേജര്‍ ബിരുദവും മറ്റു വിഷയങ്ങളില്‍ മൈനര്‍ ബിരുദങ്ങളും ഒരേ കോഴ്സിന്റെ ഭാഗമായി ഇതില്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും. അവസാന വര്‍ഷം മേജര്‍ വിഷയത്തില്‍ ഗവേഷണം നടത്താനും സാധിക്കും. ഇങ്ങനെ ചെയ്യുന്ന വിദ്യാര്‍ഥിക്ക് പിജി ഇല്ലാതെ തന്നെ പി എച് ഡിക്ക് ചേരാം.

വിവിധ വകുപ്പുകളില്‍ നാല് വര്‍ഷ പ്രോഗ്രാമുകള്‍ പരിഗണനയിലാണ്. ഒന്നിലധികം വകുപ്പുകളെ ഉള്‍പ്പെടുത്തിയുള്ള മള്‍ടി ഡിസിപ്ലിനറി ബിരുദ കോഴ്സുകള്‍ തുടങ്ങുന്നതും ചര്‍ചയിലുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ അവസരങ്ങള്‍ ഇതിലൂടെ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും. കേരളത്തിനും പ്രത്യേകിച്ച് കാസര്‍കോട് ജില്ലക്കും നേട്ടമാകും. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി 70 കോടി രൂപയുടെ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കും. ക്ലാസ് മുറികള്‍, ലാബുകള്‍, ഹോസ്റ്റലുകള്‍ തുടങ്ങിയ നിര്‍മിക്കുന്നതിനാണ് പ്രഥമ പരിഗണന.

വിദ്യാഭ്യാസ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഇടയാക്കുന്നതാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയമെന്ന് അധികൃതര്‍ പറഞ്ഞു. പുതിയ കാലത്തെ വെല്ലുവിളികള്‍ നേരിടാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുകയെന്ന ഈ ലക്ഷ്യത്തിന് തുടക്കം മുതല്‍ തന്നെ കേരള കേന്ദ്ര സര്‍വകലാശാല വലിയ പരിഗണനയാണ് നല്‍കിയത്. പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിന് കേരളത്തില്‍ ആദ്യമായി പാഠ്യപദ്ധതി പരിഷ്‌കരിച്ചത് കേരള കേന്ദ്ര സര്‍വകലാശാലയാണ്. മള്‍ടിപിള്‍ എന്‍ട്രി എക്സിറ്റ്, അകാഡമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്, ഇന്റേണ്‍ഷിപ്, തൊഴില്‍ നൈപുണ്യ കോഴ്സുകള്‍ തുടങ്ങി പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പ്രധാന നിര്‍ദേശങ്ങളെല്ലാം സര്‍വകലാശാല ഇപ്പോള്‍ത്തന്നെ നടപ്പിലാക്കിക്കഴിഞ്ഞു.
      
Kerala Central University, Degree Programs, Education, Malayalam News, Kerala News, Kasaragod News, Kerala Central University will start more 4-year degree programs.


സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദ കോഴ്സ് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഡിപ്ലോമാ സര്‍ടിഫികറ്റ് ലഭിക്കും. ഒരു വര്‍ഷത്തിന് ശേഷം പഠനം നിര്‍ത്തിയ വിദ്യാര്‍ഥികള്‍ക്ക് നാല് വര്‍ഷത്തിനുള്ളില്‍ തിരിച്ചുവന്ന് കോഴ്സ് പൂര്‍ത്തിയാക്കാം. മറ്റേതെങ്കിലും സര്‍വകലാശാലയോ കോളജുകളോ ഇതിനായി തെരഞ്ഞെടുക്കാനും സാധിക്കും. വിദ്യാര്‍ഥികള്‍ക്ക് വിവിധ സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപുകളും നിര്‍ബന്ധമാക്കി. തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട നൈപുണ്യങ്ങള്‍ ആര്‍ജിക്കുന്നതിന് ഓരോ പഠന വകുപ്പും പ്രത്യേകമായി വിദ്യാര്‍ഥികള്‍ക്ക് കോഴ്സുകള്‍ നല്‍കുന്നുണ്ട്. അംഗീകൃത ഓണ്‍ലൈന്‍ കോഴ്സുകള്‍, മറ്റ് സര്‍വകലാശാലകളിലെയോ കോളജുകളിലെയോ കോഴ്സുകളും വിദ്യാര്‍ഥികള്‍ക്ക് ചെയ്യാനും സാധിക്കും.

പുതിയ ദേശീയ വിദ്യാഭ്യാസ നയം സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിനും പദ്ധതികള്‍ രൂപീകരിക്കുന്നതിനും മറ്റുമായി കോണ്‍ഫറന്‍സുകളും പരിപാടികളും സര്‍വകലാശാല സംഘടിപ്പിച്ചു. വൈസ് ചാന്‍സലര്‍മാരെയും അകാഡാമിക് വിദഗ്ധരെയും ഉള്‍പ്പെടുത്തി 2022 മാര്‍ചില്‍ വട്ടമേശ സമ്മേളനവും 2023 ജൂലൈയില്‍ ജ്ഞാനോത്സവവും നടത്തി. കേരളത്തിലെ സ്‌കൂളുകളുടെയും കോളജുകളുടെയും വലിയ പങ്കാളിത്തമാണ് പരിപാടിയില്‍ ഉണ്ടായത്. ഗവര്‍ണറും കേന്ദ്രമന്ത്രിമാരും പങ്കെടുത്തു. ഇതിന് പുറമെ വിഷയത്തില്‍ നിരവധി സെമിനാറുകളും നടന്നു.

വാര്‍ത്താസമ്മേളനത്തില്‍ ഡീന്‍ അകാഡാമിക് പ്രൊഫ. അമൃത് ജി കുമാര്‍, എന്‍ഇപി 2020 ഇംപ്ലിമെന്റേഷന്‍ കോര്‍ഡിനേറ്റര്‍ പ്രൊഫ. ജോസഫ് കോയിപ്പള്ളി, ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂടി പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ കെ സുജിത് എന്നിവര്‍ സംബന്ധിച്ചു.

Keywords: Kerala Central University, Degree Programs, Education, Malayalam News, Kerala News, Kasaragod News, Kerala Central University will start more 4-year degree programs.
< !- START disable copy paste -->

Post a Comment