city-gold-ad-for-blogger

Water level | കാസർകോട്ട് 3 പുഴകളിൽ ജലനിരപ്പ് അപകടനിലയിൽ; ജാഗ്രത പാലിക്കണമെന്ന് അധികൃതർ

കാസര്‍കോട്: (www.kasargodvartha.com) കനത്ത മഴയെ തുടര്‍ന്ന് കാസര്‍കോട്ട് മൂന്ന് പുഴകളില്‍ ജലനിരപ്പ് അപകടനിലയിലും കൂടുതലായതായി അധികൃതര്‍ അറിയിച്ചു. മൊഗ്രാല്‍, നീലേശ്വരം, കാര്യങ്കോട് പുഴകളില്‍ മധൂര്‍, ഭീമനടി, ചായ്യോം എന്നിവിടങ്ങളിലാണ് ജലനിരപ്പ് അപകടനില കടന്നത്. തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
      
Water level | കാസർകോട്ട് 3 പുഴകളിൽ ജലനിരപ്പ് അപകടനിലയിൽ; ജാഗ്രത പാലിക്കണമെന്ന് അധികൃതർ

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പില്‍ വലിയ വര്‍ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മഴ തുടര്‍ന്നാല്‍ ജലനിരപ്പ് ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. മഴ കനത്തതോടെ ചില പ്രദേശങ്ങളിലേക്കുള്ള റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. പല താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി.
        
Water level | കാസർകോട്ട് 3 പുഴകളിൽ ജലനിരപ്പ് അപകടനിലയിൽ; ജാഗ്രത പാലിക്കണമെന്ന് അധികൃതർ

കാസര്‍കോട്, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഞായറാഴ്ച (ജൂലൈ 23) മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 24 ഓടെ വടക്ക് - പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ - പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ഒഡിഷ - ആന്ധ്രാപ്രദേശ് തീരത്തിനു സമീപം പുതിയൊരു ന്യുനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ വ്യാപക മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.

Keywords: Madhur, Chayyom, Bheemandi, Malayalam News, Rain, Kerala News, Kasaragod News, Rain Alert, Yellow Alert, Kasaragod: Water levels in three rivers crossed danger level.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia