Join Whatsapp Group. Join now!
Aster MIMS 25/06/2023

Arrested | സര്‍കാര്‍ ആശുപത്രിയില്‍ സ്ഥിരമായി മോഷണം; ഒടുവില്‍ മോഷ്ടാവിനെ കണ്ടെത്തിയപ്പോള്‍ എല്ലാവരും ഞെട്ടി

കിട്ടിയത് സിസിടിവിയുടെ സഹായത്തോടെ Kasaragod, Thief, Stealing, Government Hospital

കാസര്‍കോട്: (www.kasargodvartha.com) സര്‍കാര്‍ ആശുപത്രിയില്‍ സ്ഥിരമായി മോഷണം നടത്തുന്നത് ആരാണെന്ന് ഒടുവില്‍ കണ്ടെത്തി. മോഷ്ടാവിനെ കണ്ടെത്തിയതോടെ എല്ലാവരും ഞെട്ടിയിരിക്കുകയാണ്.

ആരും പ്രതീക്ഷിക്കാത്ത ആളായിരുന്നു മോഷ്ടാവ്. ആശുപത്രി ജീവനക്കാരെയും സെക്യൂരിറ്റി ജീവനക്കാര്‍ക്കും രോഗികള്‍ക്കും കൂട്ടിരിപ്പുക്കാര്‍ക്കും ഒരേ പോലെ തലവേദന സൃഷ്ടിച്ച കവര്‍ചക്കാരനെയാണ് സിസിടിവിയുടെ സഹായത്തോടെ കണ്ടെത്തിയത്.

മുതിര്‍ന്നവരെയും മറ്റുമായിരുന്നു സെക്കൂരിറ്റി ജീവനക്കാര്‍ സംശയിച്ചത്. എന്നാല്‍ ഇടയ്ക്കിടെ ആശുപത്രിയില്‍ എത്തുന്ന ഒരു ഏഴാം ക്ലാസുകാരനായ 12 കാരനെ അവിചാരിതമായാണ് സെക്യൂരിറ്റി ജീവനക്കാര്‍ സി സി ടി വിയില്‍ ശ്രദ്ധിച്ചത്. തുടര്‍ന്ന് കുട്ടിയെ നിരീക്ഷിച്ചതോടെയാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്.

കുട്ടി ആശുപത്രി ലാബില്‍വെച്ച് രോഗിയുടെ മൊബൈല്‍ ഫോണ്‍ മേശപ്പുറത്തുനിന്നും കവരുന്ന ദൃശ്യം ലഭിച്ചതോടെയാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് കുട്ടിയെ കസ്റ്റഡിയിലെടുത്തു.

ചോദ്യം ചെയ്തപ്പോള്‍ 17,000 രൂപയുടെ മൊബൈല്‍ ഫോണ്‍ 2,500 രൂപയ്ക്ക് റെയില്‍വേ സ്റ്റേഷനില്‍വെച്ച് ഒരു ഹിന്ദികാരന് വിറ്റുവെന്നാണ് കുട്ടി മൊഴി നല്‍കിയത്.

പൊലീസ് കുട്ടിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. കാസര്‍കോട് പരിസരത്ത് തന്നെയാണ് കുട്ടിയെന്ന് വ്യക്തമായിട്ടുണ്ട്.

News, Kerala, Kerala-News, Top-Headlines, Kasaragod-News, Kasaragod, Thief, Stealing, Government Hospital, Kasaragod: Thief caught stealing from government hospital.


Keywords: News, Kerala, Kerala-News, Top-Headlines, Kasaragod-News, Kasaragod, Thief, Stealing, Government Hospital, Kasaragod: Thief caught stealing from government hospital.

Post a Comment