ജില്ലയിലെ എല്ലാ താലൂക് പ്രദേശത്തും ശക്തമായ മഴപെയ്തു. കഴിഞ്ഞ ദിവസം വൈകിട്ട് മഞ്ചേശ്വരം താലൂക് പരിധിയില്‍ ഒരു ഓട് മേഞ്ഞ വീട് പൂര്‍ണമായും, കുടിവെള്ള കിണറും തകര്‍ന്നു. മൊഗ്രാല്‍ പുഴ, നീലേശ്വരം പുഴ, കാര്യങ്കോട് പുഴ എന്നിവയില്‍ മധൂര്‍, ഭീമനടി, ചായ്യോം എന്നിവിടങ്ങളില്‍ ജലനിരപ്പ് അപകടനില കടന്നു. വെള്ളരിക്കുണ്ട് കഴിഞ്ഞദിവസം പെയ്ത അതിശക്തമായ മഴയും കാറ്റിലും മലയോര മേഖലകളില്‍ കൂടുതല്‍ ഭീതി പരത്തി. വെള്ളരിക്കുണ്ട് മാങ്ങോട് പാലത്തിന് സമീപം ചൈത്ര വാഹിനി പുഴയോട് ചേര്‍ന്ന് വടയാറ്റ് മാത്യു അഗസ്റ്റിന്റെ അധീനതയിലുള്ള പുഴ ഭിത്തി അറുപത് മീറ്ററോളം ഇടിഞ്ഞു.
മലയോര മേഖലയിലെ പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരുന്നുണ്ട്. വെള്ള പൊക്ക ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. പരപ്പ കാരാട്ട് വെള്ളരിക്കുണ്ട് റോഡില്‍ തെങ്ങ് കടപ്പുഴകി വീണ് വാഹന ഗതാഗതം തടസപ്പെട്ടു. പരപ്പ ക്ലായിക്കോട് ഏകര്‍ കണക്കിന് നെല്‍കൃഷി വെള്ളത്തിനടിയിലായി. ശക്തമായ മഴയില്‍ കൊട്ടംകുഴില്‍ എച് ടി വൈദ്യുതി ലൈനിന് മുകളില്‍ മറിഞ്ഞുവീണ മരം കാറഡുക്ക ബ്ലോക് പഞ്ചായത് ദുരന്ത നിവാരണ സേനാംഗങ്ങള്‍ മുറിച്ചുമാറ്റി.
മീൻപിടുത്ത തൊഴിലാളികളെ സംരക്ഷിക്കണമെന്നും ജില്ലാ കലക്ടര്‍ സ്ഥലത്ത് എത്തണമെന്നും ആവശ്യപ്പെട്ട് മീൻപിടുത്ത തൊഴിലാളികള്‍ റോഡ് ഉപരോധിക്കാന്‍ ഒരുങ്ങിയെങ്കിലും പൊലീസ് ഇടപെട്ട് ഇവരെ പിന്തിരിപ്പിച്ചു. കെ എസ് ടി പി റോഡില്‍ തൃക്കണ്ണാട് ക്ഷേത്രത്തിനു മുന്‍വശത്താണ് മീൻപിടുത്ത തൊഴിലാളികള്‍ സംഘടിച്ചത്.
Keywords: News, Kasaragod, Kerala, Madhur, Chayyom, Bheemandi, Rain, Road, Electricity, Coastal Area, Kasaragod: Rough seas in coastal area.
< !- START disable copy paste -->