Join Whatsapp Group. Join now!
Aster MIMS 25/06/2023

Reception | കര്‍ണാടക നിയമസഭ സ്പീകര്‍ യു ടി ഖാദറിന് ജുലൈ 30ന് കാസര്‍കോട്ട് സ്വീകരണം നല്‍കും

രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്യും Karnataka Speaker, UT Khader, Vidyangar, കാസറഗോഡ് വാര്‍ത്തകള്‍
കാസര്‍കോട്: (www.kasargodvartha.com) ബില്‍ഡപ് കാസര്‍കോട് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കര്‍ണാടക നിയമസഭ സ്പീകര്‍ യു ടി ഖാദറിന് സ്വീകരണം നല്‍കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജുലൈ 30ന് ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് വിദ്യാനഗറിലുള്ള അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍കില്‍ നടക്കുന്ന ചടങ്ങ് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്യും.
          
Karnataka Speaker, UT Khader, Vidyangar, Kerala News, Kasaragod News, Malayalam News, Press Meet, Congress, Politics, Kasaragod: Reception for Speaker UT Khader on July 30.

എംഎല്‍എമാരായ എന്‍എ നെല്ലിക്കുന്ന്, ഇ ചന്ദ്രശേഖരന്‍, അഡ്വ. സിഎച് കുഞ്ഞമ്പു, എകെഎം അശ്‌റഫ്, എം രാജഗോപാലന്‍, ജില്ലാ പഞ്ചായത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ബില്‍ഡപ് കാസര്‍കോട് സൊസൈറ്റിയും അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍കും സംയുക്തമായി 'കാസര്‍കോട് ജില്ലയിലെ പ്രശ്‌നങ്ങളും പരിഹാര നിര്‍ദേശങ്ങളും' എന്ന വിഷയത്തില്‍ ചര്‍ച സംഘടിപ്പിക്കും. ജില്ലാ പഞ്ചായത് വൈസ് പ്രസിഡന്റ് ശാനവാസ് പാദൂര്‍ ഉദ്ഘാടനം നിര്‍വഹിക്കും. നഗരസഭാ ചെയര്‍മാന്‍ അഡ്വ. വിഎം മൂനീര്‍ മുഖ്യാതിഥി ആയിരിക്കും.
          
Karnataka Speaker, UT Khader, Vidyangar, Kerala News, Kasaragod News, Malayalam News, Press Meet, Congress, Politics, Kasaragod: Reception for Speaker UT Khader on July 30.

ചടങ്ങില്‍ കെ വി മധുസൂദനന്‍ നായര്‍, എംടിപി മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ അസീസ് അക്കര, ജെയ്‌മോന്‍, അഡ്വ. ഗംഗാധരന്‍ കുട്ടമത്ത്, കണ്ണങ്കൈ കുഞ്ഞിരാമന്‍ എന്നിവരെ ആദരിക്കും. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് രവീന്ദ്രന്‍ കണ്ണങ്കൈ, ജെനറല്‍ സെക്രടറി ഡോ. ശെയ്ഖ് ബാവ, അനൂപ് കളനാട്, ഹാരിസ് ഖാദിരി, റഫീഖ് മാസ്റ്റര്‍, സ്വാദിഖ് മഞ്ചേശ്വരം, സുസ്മിത്ത് എസ് മോഹന്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords: Karnataka Speaker, UT Khader, Vidyangar, Kerala News, Kasaragod News, Malayalam News, Press Meet, Congress, Politics, Kasaragod: Reception for Speaker UT Khader on July 30.
< !- START disable copy paste -->

Post a Comment