കാസർകോട്ട് ജൂലൈ 10, 12, 13 തീയതികളിൽ മഞ്ഞ ജാഗ്രതയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഞായറാഴ്ച ജില്ലയിൽ എല്ലാ താലൂകുകളിലും നേരിയ മഴ രേഖപ്പെടുത്തി. രാവിലെ 8.30 മുതൽ വൈകീട്ടുവരെ ബായാർ - 12.5, കുഡ്‌ലു - 6.5, മുളിയാർ - 1.5, മടിക്കൈ - രണ്ട്, വെള്ളരിക്കുണ്ട് - ഏഴ്, പടന്നക്കാട് - 11 മി. മീറ്റർ മഴയാണ് ലഭിച്ചത്. വൈകുന്നേരത്തെ കണക്കനുസരിച്ച് നദികളിലെ ജലനിരപ്പ് ഉപ്പള പുഴയിൽ മാത്രമാണ് അപകടനിലയ്ക്ക് മുകളിലുള്ളത്.
കാംപായി പ്രവർത്തിക്കുന്ന പള്ളിക്കരയിലെ അംഗൻവാടിയിൽ ഒരു കുടുംബത്തിലെ രണ്ടുപേരെ മാറ്റിപാർപ്പിച്ചിട്ടുണ്ട്. കാസർകോട് താലൂകിൽ പാടി ഗ്രൂപിലെ നെക്രാജെ വിലേജിലെ നാല് കുടുംബങ്ങളെയും കുമ്പഡാജെ വിലേജിൽ ഒരു കുടുംബത്തെയും ബെള്ളൂർ ഗ്രാമപഞ്ചായതിൽ നെട്ടണിഗെ വിലേജിലെ രണ്ട് കുടുംബങ്ങളെയും വെള്ളരിക്കുണ്ട് താലൂകിൽ മാലോത്ത് വിലേജിലെ പുഞ്ച, ചെത്തിപ്പുഴ കോളനിയിലെ രണ്ട് കുടുംബങ്ങളെയും ബന്ധുവീടുകളിലേക്ക് മാറ്റി പാർപിച്ചിട്ടുണ്ട്.
കാസർകോട് ജില്ലയിൽ കടലിൽ രക്ഷാപ്രവർത്തനത്തിന് ഒരു റെസ്ക്യു ബോട് കൂടി അനുവദിച്ചു. ബേപ്പൂരിൽ നിന്ന് ബോട് തിങ്കളാഴ്ച മഞ്ചേശ്വരത്തെത്തിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ജില്ലയിലെ വടക്കൻ മേഖലയിൽ നിന്നുള്ള മീൻപിടുത്ത തൊഴിലാളികളുടെ ദീർഘകാല ആവശ്യമായിരുന്നു ഇത്.

Keywords: Rainfall, Monsoon, Kasaragod, Rain, Uppala, Manjeshwar, Rescue Boat, Collector, River, Kasaragod became first district to record more than 1000 mm rainfall this monsoon.