ദക്ഷിണേന്‍ഡ്യയിലെ തന്നെ പ്രശസ്ത യൂറോളജിസ്റ്റും യുണെറ്റഡ് ആശുപത്രി ചെയര്‍മാനുമായ ഡോ. മഞ്ചുനാഥ് ഷെട്ടിയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.
മൂത്രകല്ലിന് നാലഞ്ച് വര്‍ഷത്തെയെങ്കിലും പഴക്കം ഉണ്ടാകുമെന്നാണ് ഡോക്ടര്‍ പറയുന്നത്. ബുധനാഴ്ചയാണ് 50 കാരനെ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എക്സ് റേ എടുത്തപ്പോഴാണ് മൂത്രസഞ്ചിയില്‍ വലിയ കല്ലുകള്‍ രൂപപ്പെട്ടതായി കണ്ടെത്തിയത്. തുടർന്ന് വ്യാഴാഴ്ച രാവിലെ രോഗിയെ ശസ്ത്രക്രിയ നടത്തി കല്ല് പുറത്തെടുക്കുകയായിരുന്നു.
മൂത്രകല്ലിന് മരുന്ന് കഴിച്ചു കൊണ്ടിരുന്നയാളാണ് ഇയാളെന്ന് പറയുന്നു. യൂറിക് ആസിഡ് കിഡ്നിയിലും മൂത്രസഞ്ചിയിലും നിറഞ്ഞാണ് പ്രധാനമായും കല്ല് രൂപപ്പെടുന്നത്.
തെറ്റായ ഭക്ഷണ ശീലമാണ് മൂത്രകല്ലിന് കാരണമാകുന്നത്. കാല്‍സ്യം, ഓക്സലേറ്റ്, യൂറിക് ആസിഡ് എന്നിവ അടങ്ങിയ ധാതുക്കളുടെയും ഉപ്പിന്റെയും ശേഖരമാണ് കല്ലുകളായി രൂപപ്പെടുന്നത്. കിഡ്‌നി സ്റ്റോണ്‍ അല്ലെങ്കില്‍ മൂത്രക്കല്ല് ഇപ്പോള്‍ സര്‍വസാധാരണമായി മാറിക്കൊണ്ടിരിക്കുകയാണ്.
രക്തത്തിലെ മാലിന്യങ്ങളും ദ്രാവകങ്ങളും അരിച്ചെടുത്ത് അവ മൂത്രത്തിലൂടെ പുറത്തു വിടാന്‍ ശരീരത്തെ സഹായിക്കുന്ന അവയവമാണ് വൃക്കകള്‍. വൃക്ക, മൂത്രവാഹിനി, മൂത്രസഞ്ചി തുടങ്ങിയവയില്‍ കാണപ്പെടുന്ന കല്ലുകളാണ് മൂത്രകല്ലുകള്‍ എന്ന് പൊതുവായി അറിയപ്പെടുന്നത്.
കാല്‍സ്യം, ഓക്സലേറ്റ്, യൂറിക് ആസിഡ് എന്നിവ അടങ്ങിയ ധാതുക്കളുടെയും ഉപ്പിന്റെയും ശേഖരമാണ് വൃക്കയിലെ കല്ലുകളായി രൂപപ്പെടുന്നത്. ഇത് ശരീരത്തില്‍ കൂടുമ്പോള്‍, അത് കട്ടിയായി കല്ല് പോലെയാകുന്നു. ഇത്തരത്തിലുള്ള മിനറല്‍സ് ധാരാളം ശരീരത്തില്‍ ഉള്ളത് കൊണ്ടോ അല്ലെങ്കില്‍ പുറത്തോട്ട് പോകാത്തത് കൊണ്ടോ ആണ് മൂത്രകല്ല് പ്രധാനമായും ഉണ്ടാകുന്നത്.
മാംസാഹാരത്തിന്റെ അമിത ഉപയോഗം, തക്കാളി കൂടുതലായി കഴിക്കുന്നത്, ശീതള പാനീയങ്ങളുടെ ഉപയോഗം എന്നിവയും മൂത്രകല്ലിന് കാരണമായേക്കാം.
ശരീരത്തില്‍ വെള്ളത്തിന്റെ അളവ് കുറയുന്നതാണ് മൂത്രകല്ല് ഉണ്ടാകാനുള്ള മറ്റൊരു പ്രധാന കാരണം. ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യാന്‍ വെള്ളത്തിന് കഴിയും. അത് സാധ്യമാകാതെ വരുമ്പോള്‍ ഇത്തരം വിഷാംശങ്ങള്‍ വൃക്കകളിലും മൂത്രസഞ്ചിയിലും കുടുങ്ങി കല്ലുകളായി രൂപം കൊള്ളാന്‍ കാരണമാകുന്നു.
ഉപ്പും മധുരവും കൂടുതല്‍ കഴിക്കുന്നത് കല്ലുകള്‍ കൂടുതല്‍ ഉണ്ടാക്കും. പഞ്ചസാരയും പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുന്നതും കോളകളും മറ്റ് കൃത്രിമ നിറം ചേര്‍ത്ത ശീതളപാനീയങ്ങള്‍ എന്നിവയും മൂത്രകല്ല് ഉണ്ടാക്കുന്നു.
യുണെറ്റഡ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ആള്‍ സുഖം പ്രാപിച്ച് വരികയാണെന്നും ഒന്നോ രണ്ടോ ദിവസം മാത്രം ആശുപത്രിയില്‍ കഴിയേണ്ടി വരുമെന്നും ഡോ. മഞ്ചുനാഥ് ഷെട്ടി കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
Keywords: Kerala News, Kasaragod News, Malayalam News, Treatment, Surgery, Stone Removed, Health Issues, Kasaragod, Bladder Stone, United Hospital, Dr Manjunath Shetty, 200 gram stone surgically removed from patient's bladder, 50 yr Patient.
< !- START disable copy paste -->