Join Whatsapp Group. Join now!
Aster MIMS 25/06/2023

Threats | കര്‍ണാടകയിലെ ഹൈകോടതി ജഡ്ജിമാര്‍ക്കെതിരെ വാട്‌സ്ആപിലൂടെ വധഭീഷണി; കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു

'പണവും ആവശ്യപ്പെട്ടിട്ടുണ്ട്' Karnataka HC, High Court, Judges, Death Threats, WhatsApp, Case Filed

ബെംഗളൂരു: (www.kasargodvartha.com) കര്‍ണാടകയിലെ ഹൈകോടതി ജഡ്ജിമാര്‍ക്കെതിരെ വാട്‌സ്ആപിലൂടെ വധഭീഷണി സന്ദേശമെത്തിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. ഹൈകോടതി പ്രസ് റിലേഷന്‍സ് ഓഫീസറായ കെ മുരളീധറിന്റെ നമ്പറിലേക്കാണ് ഭീഷണിസന്ദേശങ്ങള്‍ എത്തിയത്. ജൂലൈ 14ന് രാത്രി ഏഴ് മണിയോടെ ഒരു ഇന്റര്‍നാഷനല്‍ നമ്പറില്‍ നിന്നാണ് ഭീഷണി സന്ദേശങ്ങളെത്തിയതെന്നും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.

പൊലീസ് പറയുന്നത്: ഹൈകോടതിയില്‍ നിന്ന് ലഭിച്ച ഔദ്യോഗിക ഫോണ്‍ നമ്പറിലേക്കാണ് ഹിന്ദി, ഉറുദു, ഇന്‍ഗ്ലീഷ് ഭാഷകളിലായി ഭീഷണിയെത്തിയത്. ജസ്റ്റിസുമാരായ മുഹമ്മദ് നവാസ്, എച് ടി നരേന്ദ്രപ്രസാദ്, അശോക് ജി നിജഗന്നവര്‍, എച് പി സന്ദേശ്, കെ നടരാജന്‍, ബി വീരപ്പ എന്നിവരെ വധിക്കുമെന്നായിരുന്നു ഭീഷണി. 'ദുബൈ ഗ്യാംഗ്' എന്നവകാശപ്പെട്ട സംഘമാണ് തങ്ങളെന്ന് സന്ദേശത്തില്‍ പറയുന്നു.

News, National, Karnataka, High Court, WhatsApp, Case, Karnataka High Court Judges Get Death Threats On WhatsApp, Case Filed.

വധഭീഷണിക്കൊപ്പം പണവും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജഡ്ജിമാരെ വധിക്കാതിരിക്കണമെങ്കില്‍ പാകിസ്ഥാനിലെ ഒരു ബാങ്ക് അകൗണ്ടിലേക്ക് 50 ലക്ഷം അയക്കണമെന്നും സന്ദേശത്തില്‍ പറയുന്നു. സംഭവത്തില്‍ സെന്‍ട്രല്‍ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ കേസെടുത്ത് അന്വേഷണം തുടങ്ങി. സന്ദേശം അയച്ച ഇന്റര്‍നാഷനല്‍ നമ്പറിന്റെ ഉറവിടം കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം.

Keywords: News, National, Karnataka, High Court, WhatsApp, Case, Karnataka High Court Judges Get Death Threats On WhatsApp, Case Filed. 

Post a Comment