Join Whatsapp Group. Join now!
Aster MIMS 25/06/2023

Accidental Death | തോട്ടടയില്‍ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; 2 പേര്‍ ഗുരുതരാവസ്ഥയില്‍, ഏറെനേരം മുടങ്ങിയ വാഹന ഗതാഗതം പുന:സ്ഥാപിച്ചു

മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല Injured, Kannur, Accident, Died, Hospital

തലശ്ശേരി: (www.kasargodvartha.com) കണ്ണൂര്‍ - തലശ്ശേരി ദേശീയപാതയിലെ തോട്ടടയില്‍ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായതിനെ തുടര്‍ന്ന് സ്തംഭിച്ച വാഹന ഗതാഗതം ചൊവ്വാഴ്ച (11.07.2023) പുലര്‍ചെയോടെ പുന:സ്ഥാപിച്ചു. അപകടത്തില്‍ ഒരു ബസ് യാത്രക്കാരന്‍ തല്‍ക്ഷണം മരിച്ചിട്ടുണ്ട്. എന്നാല്‍ മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. 

തിങ്കളാഴ്ച (10.07.2023) അര്‍ധരാത്രി 12 മണിയോടെ മംഗ്‌ളൂറുനിന്ന് പത്തനംതിട്ടയിലേക്ക് പോവുകയായിരുന്ന ബസും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്‌സ് ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ബസ് റോഡില്‍ പലതവണ തലകീഴായി മറിഞ്ഞു.

24 പേരെ പരുക്കുകളോടെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടുപേരുടെ പരുക്ക് ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരം. മുന്‍വശം പൂര്‍ണമായി തകര്‍ന്ന ലോറിയുടെ കാബിനില്‍ കുടുങ്ങിയ ഡ്രൈവറെ കണ്ണൂരില്‍ നിന്നെത്തിയ അഗ്‌നിരക്ഷാസേനയാണ് കാബിന്‍ മുറിച്ച് പുറത്തെടുത്തത്. പരുക്കേറ്റവര്‍ കണ്ണൂരിലെ ആശുപത്രികളില്‍ ചികിത്സയിലാണ്. 

അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വാഹനങ്ങളുടെ അമിത വേഗതയാണ് അപകട കാരണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. വാഹനങ്ങള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. റോഡില്‍ മൂന്ന് തവണ ടൂറിസ്റ്റ് ബസ് തലകീഴായി മറിഞ്ഞതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഏറെനേരം വാഹന ഗതാഗതം മുടങ്ങിയിരുന്നു.

News, Kerala, Kerala-News, Top-Headlines, Accident-News, Injured, Kannur, Accident, Died, Hospital, Kannur: One died after tourist bus collides with lorry.


Keywords: News, Kerala, Kerala-News, Top-Headlines, Accident-News, Injured, Kannur, Accident, Died, Hospital, Kannur: One died after tourist bus collides with lorry. 

Post a Comment