കണ്ണൂര്‍: (www.kasargodvartha.com) പരിയാരത്ത് ജീവനക്കാരിയെ സഹകരണ സൊസൈറ്റി മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുന്നരുവിലെ കടവത്ത് വളപ്പില്‍ സീന (45) ആണ് മരിച്ചത്. തിങ്കളാഴ്ച (31.07.2023) രാവിലെ 11.30ന് കൊവ്വപ്പുറത്തെ കുഞ്ഞിമംഗലം അഗ്രി കള്‍ചറല്‍ വെല്‍ഫേര്‍ സൊസൈറ്റിയിലാണ് സംഭവം.
സൊസൈറ്റിയുടെ താഴത്തെ നിലയില്‍ ചായ ഉണ്ടാക്കാന്‍ സീന പോയിരുന്നുവെന്ന് ജീവനക്കാര്‍ പറഞ്ഞു. തുടര്‍ന്ന് തിരിച്ചു വരാത്തതിനാല്‍ മറ്റൊരു ജീവനക്കാരി താഴെ മുറിയില്‍ എത്തിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ പരിസരവാസികളെ വിളിച്ച് പരിയാരം മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
പൊലീസ് സ്ഥലത്തെത്തി ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. മൃതദേഹം പരിയാരം മെഡികല്‍ കോളജ് മോര്‍ചറിയില്‍.
Keywords: News, Kerala, Kerala-News, Top-Headlines, Obituary, Malayalam-News, Kannur, Employee, Co-Operative Society, Found Dead, Kannur: Employee of co-operative society found dead.