Join Whatsapp Group. Join now!
Aster MIMS 25/06/2023

Woman Died | തൊഴിലുറപ്പ് ജോലിക്കായി പോകവെ തോട്ടിലേക്ക് വീണു; വയോധികയ്ക്ക് ദാരുണാന്ത്യം

അപകടം വീടിന് സമീപത്തെ മരപ്പാലം കടക്കുന്നതിനിടെ Elderly Woman Died, Narayani

കണ്ണൂര്‍: (www.kasargodvartha.com) കനത്ത മഴയില്‍ വീണ്ടും ഒരാള്‍ കൂടി മരിച്ചു. തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീയാണ് തോട്ടിലേക്ക് വീണു മരിച്ചത്. കണ്ണൂര്‍ പട്ടുവം അരിയിലെ കള്ളുവളപ്പില്‍ നാരായണി (73) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ജോലിക്ക് വയലിലേക്ക് പോകുമ്പോള്‍ വീട്ടിന് സമീപത്തെ മരപ്പാലം കടക്കുന്നതിനിടെ വഴുതി തോട്ടിലേക്ക് വീഴുകയായിരുന്നു. 

കൂടെ കൃഷി പണിയെടുക്കുന്നവര്‍ നാരായണിയെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയപ്പോഴാണ് കുടയും ചെരിപ്പും കണ്ടെത്തിയത്. തളിപറമ്പ് പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി മൃതദേഹം പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലേക്ക്  മാറ്റി.

Kannur, News, Kerala, Elderly woman, Kannur: Elderly woman died in accident.

ഭര്‍ത്താവ്: പരേതനായ ഒതേനന്‍. മക്കള്‍: രമ, ബാബു, രാജീവന്‍. മൃതദേഹം ചൊവ്വാഴ്ച വൈകുന്നേരം ആറുമണിക്ക് പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം അരിയിലെ സമുദായ ശ്മശാനത്തില്‍ സംസ്‌കരിച്ചു.

Keywords: Kannur, News, Kerala, Elderly woman, Kannur: Elderly woman died in accident.

Post a Comment